കുവൈത്ത് സിറ്റി: ആഗോള വ്യോമഗതാഗത സഹകരണം ശക്തിപ്പെടുത്തുന്നതിനുള്ള നടപടികളും പിന്തുണയും തുടരുമെന്ന് കുവൈത്ത് പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഏവിയേഷൻ പ്രസിഡന്റ് ശൈഖ് ഹുമൂദ് മുബാറക് അസ്സബാഹ്. കാനഡയിലെ മോൺട്രിയലിൽ ഐ.സി.എ.ഒ ജനറൽ അസംബ്ലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശൈഖ് ഹുമൂദ് മുബാറക് അസ്സബാഹ്
അന്താരാഷ്ട്ര സിവിൽ ഏവിയേഷൻ ഓർഗനൈസേഷൻ ലക്ഷ്യങ്ങളോടൊത്ത് കുവൈത്ത് മുന്നോട്ടു പോകുകയാണെന്ന് ശൈഖ് ഹുമൂദ് കൂട്ടിച്ചേർത്തു. വ്യോമ നാവിഗേഷൻ, സുരക്ഷ, ഗതാഗതം, നിയമ- ഭരണ വിഷയങ്ങൾ തുടങ്ങി വിവിധ മേഖലകളിലെ സെഷനുകളിൽ കുവൈത്ത് പങ്കെടുത്തു. സെപ്റ്റംബർ 23 മുതൽ ഒക്ടോബർ മൂന്നുവരെ നീളുന്ന സമ്മേളനത്തിൽ ഐ.സി.എ.ഒ അംഗരാജ്യങ്ങളും അന്താരാഷ്ട്ര സംഘടനകളും പങ്കെടുക്കുന്നുണ്ട്.
സൗദി അറേബ്യ, ഫ്രാൻസ്, ഇറ്റലി എന്നിവയുൾപ്പെടെയുള്ള രാജ്യങ്ങളുമായുള്ള ഉഭയകക്ഷി യോഗങ്ങളിൽ കുവൈത്ത് പ്രതിനിധി സംഘം വ്യോമയാന രംഗത്തെ വെല്ലുവിളികളും ഭാവി സാധ്യതകളും ചർച്ച ചെയ്തു.
ഇറ്റാലിയൻ പ്രതിനിധികളുമായുള്ള കൂടിക്കാഴ്ചയിൽ നേരിട്ടുള്ള വിമാന സർവീസുകൾ വർധിപ്പിക്കുന്നതും സാമ്പത്തിക-ടൂറിസം ബന്ധങ്ങൾ മെച്ചപ്പെടുത്തുന്നതും പ്രധാന വിഷയങ്ങളായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.