കുവൈത്ത് സിറ്റി: പ്രശസ്ത പത്രപ്രവർത്തകയും ആക്ടിവിസ്റ്റുമായ ഗൗരി ലങ്കേഷിെൻറ കൊലപാതകത്തിനെതിരെ വെൽഫെയർ കേരള കുവൈത്ത് അബ്ബാസിയ യൂനിറ്റ് പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു. വെൽഫെയർ കേരള കുവൈത്ത് ജനറൽ സെക്രട്ടറി വിനോദ് പെരേര ഉദ്ഘാടനം ചെയ്തു. വെൽഫെയർ കേരള കുവൈത്ത് അബ്ബാസിയ യൂനിറ്റ് പ്രസിഡൻറ് ഫൈസൽ വടക്കേക്കാട് അധ്യക്ഷത വഹിച്ചു. വെൽഫെയർ കേരള കുവൈത്ത് ട്രഷറർ ഷൗക്കത്ത് വളാഞ്ചേരി മുഖ്യപ്രഭാഷണം നടത്തി. തങ്ങൾക്ക് ഇഷ്ടമില്ലാത്ത ആശയങ്ങൾ വെച്ചുപുലർത്തുന്നവരെ കൊന്നുകളയുക എന്നത് ഹിന്ദുത്വ രാഷ്ട്രീയത്തിെൻറ കാലങ്ങളായുള്ള പ്രവർത്തനരീതിയാണെന്നും മഹാത്മാഗാന്ധിയെ വെടിവെച്ചു വീഴ്ത്തിക്കൊണ്ടാണ് അവർ അത് തുടങ്ങിയതെന്നും ഷൗക്കത്ത് വളാഞ്ചേരി പറഞ്ഞു. ഗാന്ധിജിയെ വീഴ്ത്തിയ വെടിയുണ്ടകൾ തന്നെയാണ് ഗൗരി ലങ്കേഷിെൻറയും ജീവനെടുത്തതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഫൈസൽ മഞ്ചേരി, സിദ്ദീഖ് ഹസൻ എന്നിവർ സംസാരിച്ചു.
എൻ.പി. അബ്ദുൽ റസാഖ്, നൗഷർ, അബ്ബാസിയ മേഖല പ്രസിഡൻറ് ഫായിസ് അബ്ദുല്ല എന്നിവർ നേതൃത്വം നൽകി. അബ്ബാസിയ മേഖല വൈസ് പ്രസിഡൻറ് ബി.പി. മോഹനൻ സ്വാഗതവും അബ്ബാസിയ യൂനിറ്റ് ജോയൻറ് സെക്രട്ടറി എ.കെ. അബ്ദു നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.