ഗാന്ധി സ്മൃതി കുവൈത്ത് രണ്ടാം വാർഷികം ഫാദർ ഡേവിസ് ചിറമ്മൽ ഉദ്ഘാടനം ചെയ്യുന്നു
കുവൈത്ത് സിറ്റി: ഗാന്ധി സ്മൃതി കുവൈത്ത് രണ്ടാം വാർഷികം 'സ്നേഹ സംഗമം 2022' എന്ന പേരിൽ ആഘോഷിച്ചു. ഫാദർ ഡേവിസ് ചിറമ്മൽ ഉദ്ഘാടനം ചെയ്തു. ഗാന്ധി സ്മൃതി പ്രസിഡന്റ് പ്രജോദ് ഉണ്ണി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി മധു മാഹി സ്വാഗതം പറഞ്ഞു.കോവിഡ് കാലത്ത് പിതാവ് നഷ്ടപ്പെട്ട വിദ്യാർഥിക്കുള്ള പഠനസഹായം ചടങ്ങിൽ ഗാന്ധി സ്മൃതിയുടെ ജോയന്റ് സെക്രട്ടറി പോളി അഗസ്റ്റിൻ ഇന്ത്യൻ കമ്യൂണിറ്റി സ്കൂൾ അമ്മാൻ ബ്രാഞ്ചിന് കൈമാറി.
ഗാന്ധി സ്മൃതി വെബ്സൈറ്റിന്റെ ഉദ്ഘാടനം മെട്രോ മെഡിക്കൽ കെയർ ഗ്രൂപ് സി.ഇ.ഒയും ചെയർമാനുമായ ഹംസ പയ്യന്നൂർ നിർവഹിച്ചു. ബി.ഡി.കെ കുവൈത്ത്, സംഗീത അധ്യാപിക ഷീബ പെയ്‌ടൻ എന്നിവരെ വേദിയിൽ ആദരിച്ചു.മെട്രോ മെഡിക്കൽ ഗ്രൂപ് ചെയർമാൻ ഹംസ പയ്യന്നൂർ, നെക് കൺവീനർ റോയ് യോഹന്നാൻ, കുവൈത്ത് മീഡിയ ഫോറം കൺവീനർ നിക്സൺ ജോർജ് എന്നിവർ സംസാരിച്ചു.പ്രോഗ്രാം കൺവീനർ ടോം ജോർജ് നന്ദി പറഞ്ഞു. ഗാനമേള, കുട്ടികളുടെ കലാപരിപാടികൾ എന്നിവയും നടന്നു.
ചടങ്ങിൽ ഫാദർ ഡേവിസ് ചിറമ്മലിന്റെ കാർമികത്വത്തിൽ നടക്കുന്ന ഹംഗർ ഹണ്ട് പദ്ധതിയിലേക്ക് യുനൈറ്റഡ് ലോജിസ്റ്റിക് കമ്പനിയും െറസിഡന്റ് കൂട്ടായ്മയായ ടീം 29നും ഫ്രീസറുകൾ കൈമാറി. സാബു പൗലോസ്, ബിജോ മംഗലി, പോളി അഗസ്റ്റിൻ, ടോം ഇടയോടി, ലാക്ക് ജോസ്, റെജി സെബാസ്റ്റ്യൻ, ബിജു അലക്സാണ്ടർ, ഡേവിസ് അച്ചാണ്ടി, പെയ്‌ടൻ, അഖിലേഷ്, സജിൽ, സിറാജ് , വിനയൻ, വിനോദ് എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.