ഐ സ്മാഷ് ബാഡ്മിന്റൺ അക്കാദമി കളിക്കാരും ഭാരവാഹികളും 

ഐ സ്മാഷ് ബാഡ്മിന്റൺ ടൂർണമെന്റ് മുൻ ഇന്ത്യൻ താരങ്ങൾ പങ്കെടുക്കും

കുവൈത്ത് സിറ്റി: സെപ്റ്റംബർ 22, 23 തീയതികളിൽ അഹമ്മദിയിലെ ഐ സ്മാഷ് ബാഡ്മിന്റൺ അക്കാദമിയിൽ നടക്കുന്ന ഐ സ്മാഷ് ഓപൺ ബാഡ്മിന്റൺ ടൂർണമെന്റിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടകർ അറിയിച്ചു. മുൻ അന്താരാഷ്‌ട്ര ഇന്ത്യൻ ബാഡ്മിന്റൺ താരങ്ങളായ സനാവെ തോമസ്, രൂപേഷ് കുമാർ എന്നിവരുടെ സാന്നിധ്യം സംഘാടകർ പ്രതീക്ഷിക്കുന്നു.

പുരുഷന്മാരുടെ ഓപൺ ഡബ്ൾസ് (പ്രഫഷനൽ, അഡ്വാൻസ്, ഇന്റർമീഡിയറ്റ്, 40നു മുകളിൽ, ലോവർ ഇന്റർമീഡിയറ്റ്) എന്നിങ്ങനെ അഞ്ചു വിഭാഗങ്ങളിലായാണ് ടൂർണമെന്റ് നടക്കുക. മുഴുവൻ മത്സരങ്ങളും റൗണ്ട് റോബിൻ കം നോക്കൗട്ട് ഫോർമാറ്റിലാണ് ക്രമീകരിച്ചിരിക്കുന്നത്.കുട്ടികളുടെ സൗഹൃദമത്സരങ്ങൾക്കും ടൂർണമെന്റ് വേദിയാകും.

ബാഡ്മിന്റണിൽ കുവൈത്തിലെ പ്രവാസികളുടെ പങ്കാളിത്തം വർധിപ്പിക്കലും മികച്ച കളിക്കാരെ വാർത്തെടുക്കലും ഐ സ്മാഷ് ലക്ഷ്യമാണെന്ന് പ്രോഗ്രാം ചെയർമാൻ അലക്‌സ് കോശി, ടൂർണമെന്റ് കോഓഡിനേറ്റർ എ.സി. സാജിദ് എന്നിവർ അറിയിച്ചു. മത്സരങ്ങൾ പൊതുജനങ്ങൾക്ക് വീക്ഷിക്കാനുള്ള സൗകര്യം ഉണ്ടാകും.വിവരങ്ങൾക്ക് അലക്‌സ് കോശി (91108664), സാജിദ് എ.സി (97939049) എന്നിവരെ ബന്ധപ്പെടാം.

Tags:    
News Summary - Former Indian players will participate in the I Smash Badminton Tournament

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.