അഗ്നിരക്ഷാസേന ഉദ്യോഗസ്ഥർ പരിശോധനയിൽ
കുവൈത്ത് സിറ്റി: തീപിടിത്തം തടയൽ നിയമം പാലിക്കുന്നത് ഉറപ്പാക്കൽ എന്നിവയുടെ ഭാഗമായി രാജ്യത്ത് ജനറൽ ഫയർഫോഴ്സ് പരിശോധന തുടരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ നടന്ന പരിശോധയിൽ ക്രമക്കേടുകൾ കണ്ടെത്തിയ 161 സ്ഥാപനങ്ങൾ അടച്ചുപൂട്ടിയതായി ഫയർഫോഴ്സ് അറിയിച്ചു.
ഷുവൈഖ് ഇൻഡസ്ട്രിയൽ ഏരിയയിലാണ് സ്ഥാപനങ്ങള്‍ പൂട്ടിയത്. ജനറൽ ഫയർഫോഴ്സ് വിവിധ സര്‍ക്കാര്‍ വകുപ്പുകളുമായി ചേർന്നാണ് സുരക്ഷ പരിശോധന കാമ്പയിൻ നടത്തിയത്. ഫയർഫോഴ്സ് നിശ്ചയിച്ച സുരക്ഷ മാനദണ്ഡങ്ങളും ഇതര നിയന്ത്രണങ്ങളും പാലിക്കാത്തതിന് 221 സ്ഥാപനങ്ങൾക്ക് മുന്നറിയിപ്പ് നോട്ടീസുകളും നൽകി.
വേനൽ കനത്തതോടെ രാജ്യത്ത് തീപിടിത്ത കേസുകൾ വർധിക്കുന്നത് പതിവാണ്. ഇവ ചെറുക്കുന്നതിന്റെ ഭാഗമായി കർശന പരിശോധനയാണ് നടന്നുവരുന്നത്. അപ്പാർട്മെന്റുകളിലും സ്ഥാപനങ്ങളിലും തീപിടിത്ത പ്രതിരോധ സൗകര്യങ്ങൾ ഒരുക്കണമെന്നും അനിഷ്ടസംഭവങ്ങൾ ഉണ്ടായാൽ ഉടൻ ഫയർഫോഴ്സിനെ വിവരം അറിയിക്കണമെന്നും അധികൃതർ ഉണർത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.