ജലീബ് അൽ ഷുയൂഖിലെ സബ് ഇലക്‌ട്രിക് ട്രാൻസ്‌ഫോർമറിന് തീപിടിച്ചത് അണക്കുന്നു
കുവൈത്ത് സിറ്റി: രാജ്യത്ത് തീപിടിത്ത കേസുകൾ തുടരുന്നു. കഴിഞ്ഞ ദിവസം ജലീബ് അൽ ഷുയൂഖിലെ സബ് ഇലക്‌ട്രിക് ട്രാൻസ്‌ഫോർമറിന് തീപിടിച്ചു. സുമൂദ്, അർദിയ കേന്ദ്രങ്ങളിൽ നിന്നുള്ള അഗ്നിശമന സേന ഉടൻ അപകടസ്ഥലെത്തത്തി നടപടികൾ സ്വീകരിച്ചു.
സെവൻത് റിംഗ് റോഡിൽ മൊബൈൽ ഗ്രോസറി ട്രക്കിന് തീപിടിച്ചപ്പോൾ
സെവൻത് റിംഗ് റോഡിൽ മൊബൈൽ ഗ്രോസറി നടത്തുകയായിരുന്നു ട്രക്കിന് തീപിടിച്ചു. ഒരു തൊഴിലാളിക്ക് പൊള്ളലേറ്റു. അബ്ദുല്ല അൽ മുബാറക് ഏരിയക്ക് എതിർവശത്തുള്ള സെവൻത് റിംഗ് റോഡിലാണ് സംഭവം. അഗ്നിശമന സേന സഥലത്ത് എത്തിയെങ്കിലും തീ കത്തിക്കഴിഞ്ഞിരുന്നു. സംഭവത്തിൽ ട്രക്കും പലചരക്ക് സാധനങ്ങളും പൂർണമായും നശിച്ചു. പരിക്കേറ്റയാളെ ഉടൻ ആശുപത്രിയിലെത്തിച്ചു.
സുലൈബിയ മേഖലയിൽ കണ്ടെയ്‌നറിലുണ്ടായ തീപിടിത്തം അഗ്നിശമന സേനാംഗങ്ങൾ അണച്ചു. കാലിത്തീറ്റ സംഭരിക്കുന്ന കണ്ടെയ്‌നറിലാണ് തീ പടർന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.