കുവൈത്ത് സിറ്റി: ജഹ്‌റ ആശുപത്രി കെട്ടിടത്തിലെ ഇലക്ട്രിക്കൽ മുറിയിൽ തീപിടിച്ചു. ചെറിയ രൂപത്തിലുള്ള തീപിടുത്തം ഉടൻ നിയന്ത്രണവിധേയമാക്കിയതായും ആർക്കും പരിക്കുകളോ ആളപായമോ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു. സുരക്ഷാ സംവിധാനം യാന്ത്രികമായി ഫയർ സ്പ്രിംഗളറുകൾ പ്രവർത്തനക്ഷമമാക്കി. അടിയന്തര പദ്ധതികളും സജീവമാക്കി.
മുൻകരുതലിന്റെ ഭാഗമായി സമീപത്തുള്ള രോഗികളെ ഒഴിപ്പിച്ചതായി മന്ത്രാലയം പ്രസ്താവനയിൽ വിശദീകരിച്ചു. കുവൈത്ത് ഫയർ ഫോഴ്‌സ് (കെ.എഫ്.എഫ്), ആഭ്യന്തര മന്ത്രാലയം, മെഡിക്കൽ സ്റ്റാഫ് എന്നിവ വേഗത്തിൽ ഇടപെട്ട് പ്രശ്നം പരിഹരിച്ചു. എല്ലാ വിഭാഗങ്ങളുടെയും വേഗത്തിലുള്ളതും കുറ്റമറ്റതുമായ പ്രതികരണത്തെ ആരോഗ്യ മന്ത്രാലയം പ്രശംസിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.