കുവൈത്ത് സിറ്റി: ഖത്തറിൽ നടക്കുന്ന ഫിഫ അറബ് കപ്പ് ഫുട്ബാൾ ചാമ്പ്യൻഷിപ്പിൽ കുവൈത്ത് നാളെ ജോർഡനെ നേരിടും. ആദ്യ മത്സരത്തിൽ ശക്തരായ ഈജിപ്തിനെ സമനിലയിൽ പിടിച്ചുകെട്ടിയ കുവൈത്തിന് രണ്ടാം മത്സരം നിർണായകമാണ്.
നിലവിൽ ഒരു സമനിലയിൽനിന്ന് ഒരു പോയന്റാണ് കുവൈത്തിനുള്ളത്. ശനിയാഴ്ച ജോർഡനെ കീഴടക്കിയാൽ അടുത്ത റൗണ്ട് പ്രതീക്ഷകൾ നിലനിർത്താമെന്ന പ്രതീക്ഷയിലാണ് കുവൈത്ത്.
ഗ്രൂപ് റൗണ്ടിൽ ചൊവ്വാഴ്ച യു.എ.ഇയുമായാണ് കുവൈത്തിന്റെ അവസാന മത്സരം. നാല് രാജ്യങ്ങൾ ഉൾപ്പെടുന്ന ഗ്രൂപ്പിൽ ആദ്യ രണ്ട് സ്ഥാനക്കാരാണ് അടുത്ത റൗണ്ടിൽ പ്രവേശിക്കുക എന്നതിനാൽ കടുത്ത മത്സരമാണ് നടക്കുന്നത്.തിങ്കളാഴ്ച ആരംഭിച്ച 11ാമത് ഫിഫ അറബ് കപ്പ് ഫുട്ബാൾ ചാമ്പ്യൻഷിപ്പിൽ ഖത്തർ, തുനീഷ്യ, സിറിയ, ഫലസ്തീൻ (ഗ്രൂപ്-എ), മൊറോക്കോ, സൗദി അറേബ്യ, ഒമാൻ, കൊമോറോസ് (ഗ്രൂപ്-ബി), കുവൈത്ത്, ജോർഡൻ, യു.എ.ഇ, ഈജിപ്ത് (ഗ്രൂപ്-സി), അൾജീരിയ, ഇറാഖ്, ബഹ്റൈൻ, സുഡാൻ (ഗ്രൂപ്-ഡി) എന്നീ രാജ്യങ്ങൾ പങ്കെടുക്കുന്നുണ്ട്. 18ന് ലുസൈൽ സ്റ്റേഡിയത്തിലാണ് ഫൈനൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.