കുവൈത്ത് സിറ്റി: രാജ്യത്ത് വൈദ്യുതി ശൃംഖലക്കായി ഫൈബർ ഒപ്റ്റിക് നവീകരണം ആരംഭിച്ച് വൈദ്യുതി മന്ത്രാലയം. വൈദ്യുതി ശൃംഖലയുമായി ബന്ധപ്പെട്ട ആശയവിനിമയ സംവിധാനം ശക്തമാക്കാൻ പ്രധാന സബ്സ്റ്റേഷനുകൾക്കിടയിൽ ഫൈബർ ഒപ്റ്റിക് കേബിളുകൾ സ്ഥാപിച്ച് വിപുലീകരിക്കുന്ന പദ്ധതിയാണ് ആരംഭിച്ചത്.
പ്രധാന സബ് സ്റ്റേഷനുകളും പവർ സ്റ്റേഷനുകളും നിരീക്ഷണ-നിയന്ത്രണ കേന്ദ്രങ്ങളുമായി ഭൂഗർഭ ഫൈബർ കേബിളുകൾ വഴി ബന്ധിപ്പിക്കുമെന്ന് വക്താവ് ഫാത്തിമ ജവഹർ ഹയാത്ത് വ്യക്തമാക്കി.
നിലവിലുള്ള ചില ഓവർഹെഡ് ലൈനുകൾ ഭൂഗർഭ ഫൈബർ കേബിളുകൾ ഉപയോഗിച്ച് മാറ്റിസ്ഥാപിക്കുമെന്നും അറിയിച്ചു. പദ്ധതിസ്ഥലങ്ങൾ വ്യക്തമാക്കുന്ന ആഴ്ചതോറുമുള്ള ഷെഡ്യൂൾ മുൻകൂട്ടി പ്രസിദ്ധീകരിക്കും. സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് പദ്ധതി സമയപരിധിക്കുള്ളിൽ പൂർത്തിയാക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.