യാത്രയയപ്പ് ചടങ്ങിൽ പി.പി. ശഫീഖ് ഹസൻ സംസാരിക്കുന്നു
കുവൈത്ത് സിറ്റി: ഫഹാഹീൽ ഇസ്ലാഹീ മദ്റസ ഇഫ്താറും മുൻ പ്രധാനാധ്യാപകനായ പി.പി. ശഫീഖ് ഹസനുള്ള യാത്രയയപ്പും ഫഹാഹീൽ ദാറുൽ ഖുർആനിനടുത്ത പാർക്കിൽ നടന്നു. മദ്റസാ പി.ടി.എ യുടെ ആഭിമുഖ്യത്തിൽ നടന്ന ചടങ്ങിൽ കെ.കെ.ഐ.സി പ്രസിഡന്റ് പി.എൻ. അബ്ദുല്ലത്തീഫ് മദനി മുഖ്യപ്രഭാഷണം നിർവഹിച്ചു.
വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി അബ്ദുൽ അസീസ് നരക്കോട്, പി.ടി.എ വൈസ് പ്രസിഡന്റ് സിറാജ് കാലടി, പ്രധാനാധ്യാപകൻ അൻസാർ കൊയിലാണ്ടി, അഡ്മിനിസ്ട്രേറ്റർ ഫൈസൽ മണിയൂർ എന്നിവർ ആശംസകളർപ്പിച്ചു. ഷഫീഖ് ഹസൻ മറുപടി പ്രസംഗം നിർവഹിച്ചു. വിദ്യാർഥികളുടെയും പി.ടി.എ യുടെയും ഉപഹാരങ്ങൾ ചടങ്ങിൽ വെച്ച് സമ്മാനിച്ചു.
കെ.കെ.ഐ.സി സാൽമിയ മദ്റസ, ഫഹാഹീൽ മദ്റസ എന്നിവിടങ്ങളിൽ ശഫീഖ് ഹസൻ ദീർഘകാലം സേവനമനുഷ്ഠിച്ചിട്ടുണ്ട്. കെ.എൻ.പി.സി.യിലെ 32 വർഷത്തെ ഔദ്യോഗിക ജീവിതത്തിനുശേഷമാണ് പ്രവാസം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.