കുവൈത്ത് സിറ്റി: അന്താരാഷ്ട്ര ബ്രാൻഡുകളുടെ പേരുകൾ ലേബൽ ചെയ്ത വ്യാജ പെർഫ്യൂമുകൾ വിൽക്കുന്ന ഹവല്ലി ഗവർണറേറ്റിലെ സംഭരണ കേന്ദ്രം അധികൃതർ അടച്ചുപൂട്ടി. കുവൈത്ത് വാണിജ്യ വ്യവസായ മന്ത്രാലയത്തിന് കീഴിലുള്ള സാൽമിയ സെന്ററിലെ ഹവല്ലി മോണിറ്ററിങ് ടീം രാത്രി വൈകി നടത്തിയ പരിശോധനയെ തുടർന്നാണ് നടപടി.
കുറ്റക്കാരായ കമ്പനി അധികൃതരെ കൊമേഴ്സ്യൽ പ്രോസിക്യൂഷന് ശിപാർശ ചെയ്യും.മന്ത്രാലയത്തിലെ വാണിജ്യ നിയന്ത്രണ ഡയറക്ടർ ഫൈസൽ അൽഅൻസാരിയുടെ മേൽനോട്ടത്തിലാണ് പരിശോധന നടന്നത്. യാഥാർഥ ബ്രാൻഡ് ഉൽപന്നങ്ങൾ സംരക്ഷിക്കുന്നതിെൻറ ഭാഗമായി ഇത്തരം വ്യാജ ഉൽപന്നങ്ങൾ രാജ്യത്തിലേക്ക് കടത്തുന്നവര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
പേറ്റന്റുമായി ബന്ധപ്പെട്ട പ്രാദേശിക അന്തര്‍ദേശീയ നിയമങ്ങള്‍ പാലിക്കാത്ത നിരവധി വ്യാജ സാധനങ്ങള്‍ വില്‍ക്കുന്നതുമായി ബന്ധപ്പെട്ട വിവരത്തെ തുടര്‍ന്നാണ് വാണിജ്യ വ്യവസായ വകുപ്പു അധികൃതര്‍ ജാഗ്രതയിലാണ്. രാജ്യത്ത് ട്രേഡ് മാർക്ക് മോഷണം സംബന്ധിച്ച് നിരവധി പരാതികൾ ലഭിക്കുന്നുണ്ട്. ഇതിന് രാജ്യത്തെ നിയമവ്യവസ്ഥ അനുസരിച്ച് ഒന്നുമുതൽ മൂന്നുവർഷം വരെ തടവ് ലഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.