ഹെ​സ്സ അ​ൽ​മു​ബാ​റ​കി​ൽ ലു​ലു ഗൗ​ർ​മെ​റ്റ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു 

ഹെ​സ്സ അ​ൽ​മു​ബാ​റ​കി​ൽ ലു​ലു ഗൗ​ർ​മെ​റ്റ് പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു

 

കു​വൈ​ത്ത് സി​റ്റി: പു​ത്ത​ൻ രു​ചി​ക​ൾ, ആ​ഗോ​ള ബ്രാ​ൻ​ഡു​ക​ൾ, പ്രീ​മി​യം ഷോ​പ്പി​ങ് എ​ന്നി​വ ഒ​രു കു​ട​ക്കീ​ഴി​ൽ അ​വ​ത​രി​പ്പി​ച്ച് ഹെ​സ്സ അ​ൽ​മു​ബാ​റ​കി​ൽ ലു​ലു ഗ്രൂ​പ്പി​ന്റെ പു​തി​യ ലു​ലു ഗൗ​ർ​മെ​റ്റ് പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു. പ്രീ​മി​യം ഭ​ക്ഷ​ണ​ശേ​ഖ​ര​ങ്ങ​ൾ, അ​ന്താ​രാ​ഷ്ട്ര ബ്രാ​ൻ​ഡു​ക​ൾ, ലൈ​ഫ്‌​സ്റ്റൈ​ൽ ഇ​ന​ങ്ങ​ൾ എ​ന്നി​വ​യു​ടെ വി​പു​ല​മാ​യ ശേ​ഖ​രം പു​തി​യ സ്റ്റോ​റി​ൽ ല​ഭ്യ​മാ​ണ്. ജി.​സി.​സി​യി​ലെ ആ​ദ്യ​ത്തെ ലു​ലു ഗൗ​ർ​മെ​റ്റ് ക​ൺ​സെ​പ്റ്റ് സ്റ്റോ​റും കു​വൈ​ത്തി​ലെ 18ാമ​ത് ലു​ലു ഔ​ട്ട്‌​ല​റ്റു​മാ​ണി​ത്. വി​ശി​ഷ്ടാ​തി​ഥി​ക​ളാ​യ യു.​ആ​ർ.​സി ചീ​ഫ് പ്രോ​പ്പ​ർ​ട്ടി മാ​നേ​ജ്‌​മെ​ന്റ് ഓ​ഫി​സ​ർ സു​ലൈ​മാ​ൻ അ​ൽ അ​സാ​ക്ക​ർ, യു.​ആ​ർ.​സി ഓ​പ​റേ​ഷ​ൻ​സ് എ​സ്‌.​വി.​പി അ​ബ്ദു​ൽ അ​സീ​സ് അ​ൽ​നാ​സ​ർ, ലു​ലു കു​വൈ​ത്ത് ഡ​യ​റ​ക്ട​ർ ശ്രീ​ജി​ത്ത്, ലു​ലു കു​വൈ​ത്ത് റീ​ജ​ന​ൽ ഡ​യ​റ​ക്ട​ർ സ​ക്കീ​ർ ഹു​സൈ​ൻ, മ​റ്റ് മു​തി​ർ​ന്ന മാ​നേ​ജ്‌​മെ​ന്റ് ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​ർ ചേ​ർ​ന്ന് പു​തി​യ സ്റ്റോ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.

11,600ല​ധി​കം ച​തു​ര​ശ്ര അ​ടി വി​സ്തീ​ർ​ണ​ത്തി​ൽ വ്യാ​പി​ച്ചു​കി​ട​ക്കു​ന്ന ലു​ലു ഗൗ​ർ​മെ​റ്റ് ഗു​ണ​നി​ല​വാ​രം, വൈ​വി​ധ്യം, സൗ​ക​ര്യം എ​ന്നി​വ​കൊ​ണ്ട് ഉ​പ​ഭോ​ക്താ​ക്ക​ളെ ആ​ക​ർ​ഷി​ക്കു​ന്ന ത​ര​ത്തി​ലാ​ണ്. വെ​ജി​റ്റേ​റി​യ​ൻ, സ്പെ​ഷാ​ലി​റ്റി ലൈ​ഫ്‌​സ്റ്റൈ​ൽ ഇ​ന​ങ്ങ​ൾ എ​ന്നി​വ​ക്കൊ​പ്പം, ശ്ര​ദ്ധാ​പൂ​ർ​വം ത​യാ​റാ​ക്കി​യ പു​തി​യ​തും ജൈ​വ​വും ആ​രോ​ഗ്യ കേ​ന്ദ്രീ​കൃ​ത​വു​മാ​യ ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ വി​പു​ല​മാ​യ ഇ​ന​ങ്ങ​ൾ ഇ​വി​ടെ ല​ഭ്യ​മാ​കും.

ആ​രോ​ഗ്യ-​അ​ധി​ഷ്ഠി​ത ഉ​പ​ഭോ​ഗ​ത്തി​നാ​യു​ള്ള വ​ർ​ധി​ച്ചു​വ​രു​ന്ന ആ​വ​ശ്യ​ക​ത​ക​ൾ നി​റ​വേ​റ്റു​ന്ന വീ​ഗ​ൻ, ‘ഫ്രീ-​ഫ്രോം’, സ്പെ​ഷാ​ലി​റ്റി ഇ​ന​ങ്ങ​ൾ എ​ന്നി​വ ഇ​തി​ൽ ഉ​ൾ​പ്പെ​ടു​ന്നു. അ​ന്താ​രാ​ഷ്ട്ര, ഇ​റ​ക്കു​മ​തി ബ്രാ​ൻ​ഡു​ക​ളു​ടെ വി​പു​ല​മാ​യ ശേ​ഖ​രം അ​തു​ല്യ​മാ​യ ചേ​രു​വ​ക​ളും രു​ചി​ക​ര​മാ​യ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളും ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് ല​ഭ്യ​മാ​ക്കു​ന്നു. പ്രീ​മി​യം ഓ​ഫ​റു​ക​ൾ, അ​ന്താ​രാ​ഷ്ട്ര വൈ​വി​ധ്യം, ഉ​പ​ഭോ​ക്തൃ കേ​ന്ദ്രീ​കൃ​ത ഡി​സൈ​ൻ എ​ന്നി​വ​യി​ൽ ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ച്ചു​ള്ള ഗൗ​ർ​മെ​റ്റ് ഗു​ണ​നി​ല​വാ​ര​വും സൗ​ക​ര്യ​വും ആ​ഗ്ര​ഹി​ക്കു​ന്ന ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് അ​നു​യോ​ജ്യ​മാ​യ ഷോ​പ്പി​ങ് അ​നു​ഭ​വം സ​മ്മാ​നി​ക്കും.

 

Tags:    
News Summary - Lulu Gourmet opens in Hessa Al Mubarak

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.