കുവൈത്ത് സിറ്റി: പൊതു അവധി ദിനത്തില്‍ രാജ്യത്ത് ദന്ത ഡോക്ടർമാർ ഇല്ലെന്ന ആരോപണം വ്യാജമെന്ന് കുവൈത്ത് ആരോഗ്യമന്ത്രാലയം. ഇതുമായി ബന്ധപ്പെട്ട് സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന വിഡിയോ തെറ്റാണെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.
രാജ്യത്തെ ഒമ്പതോളം പ്രാഥമികാരോഗ്യകേന്ദ്രങ്ങളിൽ പൊതു അവധി ദിനങ്ങളില്‍ രണ്ട് ഷിഫ്റ്റുകളിലായി ഡെന്റൽ സേവനം ലഭ്യമാണ്. ഫർവാനിയ സ്പെഷ്യലൈസ്ഡ് ഡെന്റൽ സെന്ററിൽ മുഴുവൻ സമയവും അടിയന്തര സേവനം ലഭ്യമാണെന്നും മന്ത്രാലയം അറിയിച്ചു.
ക്ലിനിക്കുകളില്‍ ആരോഗ്യ ജീവനക്കാരുടെ അനുമതിയില്ലാതെ വിഡിയോ ചിത്രീകരണം നടത്തുന്നത് നിയമ ലംഘനമാണ്. ഇത്തരത്തില്‍ നിയമം ലംഘിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്കി.
സേവന മെച്ചപ്പെടുത്തന്നതിന്റെ ഭാഗമായി പൊതു ജനങ്ങൾക്ക് ഔദ്യോഗിക മാർഗങ്ങളിലൂടെ പരാതികൾ അറിയിക്കാമെന്നും മന്ത്രാലയം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.