കുവൈത്ത് സിറ്റി: വ്യാജ ഔദ്യോഗിക രേഖകൾ നിർമിക്കുകയും സിവിൽ ഡേറ്റയിൽ കൃത്രിമം കാണിക്കുകയും ചെയ്ത സംഘത്തെ ഫർവാനിയ ഗവർണറേറ്റ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്മെന്റ് അറസ്റ്റുചെയ്തു.
പിടിയിലായവരിൽ ഒരാൾ ഏഷ്യൻ പൗരനും രണ്ടു പേർ അറബ് പൗരന്മാരുമാണ്.
ജലീബ് അൽ ഷുയൂഖ്, ഫർവാനിയ എന്നിവിടങ്ങളിലെ ചില കെട്ടിടങ്ങളുടെ ഓട്ടോമേറ്റഡ് നമ്പറുകൾ ഉപയോഗിച്ച് അനധികൃതമായി വിലാസ മാറ്റങ്ങൾ പ്രോസസ്സ് ചെയ്യുന്നതിനായി സംഘം പ്രവർത്തിച്ചതായി അന്വേഷണത്തിൽ കണ്ടെത്തി. ഒരു ഇടപാടിന് 40 ദീനാർ മുതൽ 120 ദീനാർ വരെ സംഘം ഈടാക്കിയിരുന്നതായി അന്വേഷണത്തിൽ കണ്ടെത്തി.
സംഘത്തെ കുറിച്ച് സൂചന ലഭിച്ചതിനെ തുടർന്ന് പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്നതിനും തെളിവുകൾ ശേഖരിക്കുന്നതിനും ഒരു പ്രത്യേക അന്വേഷണ സംഘം രൂപവത്കരിച്ചിരുന്നു.
സംഘം ഒന്നിലധികം കെട്ടിടങ്ങളിൽനിന്ന് ഓട്ടോമേറ്റഡ് നമ്പറുകൾ ശേഖരിക്കുകയും പിന്നീട് സിവിൽ രജിസ്ട്രിയിൽ കൃത്രിമം കാണിക്കുന്നതിനായി ഔദ്യോഗിക ഇടപാടുകളിൽ മനഃപൂർവ്വം തെറ്റായ വിവരങ്ങൾ നൽകുകയും ചെയ്യുന്നതായി അന്വേഷണത്തിൽ കണ്ടെത്തി.
തുടർന്ന് പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു. സംഭവസ്ഥലത്ത് നിന്ന് 1,694 ദീനാർ, ഒരു പ്രിന്റർ, ഒരു കാമറ, ഡെലിവറി ചെയ്യാൻ തയാറാക്കിയ വ്യാജ രേഖകൾ എന്നിവ പിടിച്ചെടുത്തു. i
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.