കുവൈത്തിൽ പുറത്തിറങ്ങു​േമ്പാൾ മാസ്​ക്​ ധരിക്കൽ നിർബന്ധമാക്കി

കുവൈത്ത്​ സിറ്റി: കുവൈത്തിൽ പുറത്തിറങ്ങു​േമ്പാൾ മാസ്​ക്​ ധരിക്കൽ നിർബന്ധമാക്കി. ലംഘിച്ചാൽ മൂന്നുമാസം വരെ തടവും 5000 ദീനാർ വരെ പിഴയും ലഭിക്കും. ആരോഗ്യ മന്ത്രാലയം ട്വിറ്ററിലൂടെ അറിയിച്ചതാണിത്​.​

ഫെയ്​സ്​ മാസ്​ക്​ അല്ലെങ്കിൽ മൂക്കും മുഖവും മറക്കുന്ന എന്തെങ്കിലും ധരിക്കൽ നിർബന്ധമാണെന്നാണ്​ ഉത്തരവിൽ പറയുന്നത്​. കർഫ്യൂ ഇളവ്​ അനുവദിച്ച സമയങ്ങളിൽ ആളുകൾ മാസ്​കും കൈയുറയും ധരിക്കാതെ പുറത്തിറങ്ങുന്ന സാഹചര്യത്തിലാണ്​ അധികൃതർ കർശന നടപടി സ്വീകരിക്കുന്നത്​.

വൈകീട്ട്​ നാലര മുതൽ ആറര വരെയാണ്​ വ്യായാമത്തിനായ റെസിഡൻഷ്യൽ ഏരിയകളിൽ സുരക്ഷാ മുൻകരുതലുകളെടുത്ത്​ പുറത്തിറങ്ങാൻ അനുമതിയുള്ളത്​. ഇത്​ മുതലാക്കി ആളുകൾ കൂട്ടത്തോടെ പുറത്തിറങ്ങുന്ന സ്ഥിതിയാണ്​. പലരും ആരോഗ്യ സുരക്ഷാ മുൻകരുതലുകൾ എടുക്കുന്നുമില്ല.

Tags:    
News Summary - face mask must in Kuwait for outside

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.