പ്രവാസി വെൽഫെയർ ഫഹാഹീൽ യൂനിറ്റ് അനുശോചന യോഗം
കുവൈത്ത് സിറ്റി: അഹ്മദാബാദ് വിമാന ദുരന്തത്തിൽ പ്രവാസി വെൽഫയർ ഫഹാഹീൽ യൂനിറ്റ് അനുശോചിച്ചു. യൂനിറ്റി സെന്ററിൽ നടന്ന യോഗത്തിൽ പ്രസിഡന്റ് അബ്ദുൽ ഗഫൂർ അധ്യക്ഷത വഹിച്ചു.
ഇത്തരം ദുരന്തങ്ങളുടെ കാരണങ്ങൾ കൃത്യമായി പഠനവിധേയമാക്കണമെന്നും ആവർത്തിക്കാതിരിക്കാനും മുൻകരുതലുകൾ സർക്കാറിന്റെ ഭാഗത്തുനിന്ന് ഉണ്ടാകണമെന്നും യോഗം ഉണർത്തി. മരണപ്പെട്ട യാത്രക്കാരുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നതായും വ്യക്തമാക്കി. കേന്ദ്ര പ്രസിഡന്റ് റഫീഖ് ബാബു, വൈസ് പ്രസിഡന്റുമാരായ അഷ്കർ മാളിയേക്കൽ, അനിയൻ കുഞ്ഞ്, യൂനിറ്റ് സെക്രട്ടറി ഉസാമ അബ്ദുറസാഖ്, ട്രഷറർ ഹാരിസ് എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.