കുവൈത്ത് സിറ്റി: കോഴിക്കോട് ഡിസ്ട്രിക്ട് എൻ.ആർ.ഐ അസോസിയേഷൻ (കെ.ഡി.എൻ.എ) ഫെബ്രുവരി 13ന് നടത്തുന്ന മലബാർ മഹോത്സവത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന ചെറുകഥ മത്സരത്തിലേക്ക് എൻട്രികൾ ക്ഷണിച്ചു. പ്രമുഖ സാഹിത്യകാരന്മാർ വിധികർത്താക്കളാവുന്ന മത്സരത്തിൽ, കുവൈത്ത് പ്രവാസികൾക്ക് പ്രായ ഭേദമന്യേ പങ്കെടുക്കാം. സൃഷിടികൾ kdnakuwait@gmail.com അഥവാ krishnankadalundi@gmail.com എന്നീ ഇമെയിൽ ഐഡിയിലോ 97964348, 99447860 എന്നീ വാട്സ്ആപ് നമ്പറുകളിലേക്കോ അയക്കാം. അവസാന തീയതി 2026 ജനുവരി 25. വിജയികൾക്ക് മലബാർ മഹോത്സവം വേദിയിൽ (ഇന്ത്യൻ സെൻട്രൽ സ്കൂൾ ഓപൺ ഗ്രൗണ്ട്) ആദരവും പ്രശംസ പത്രവും സമ്മാനിക്കും.
മലയാളത്തിൽ പി.ഡി.എഫ് ഫോർമാറ്റിലാണ് കഥകൾ അയക്കേണ്ടത്. അഞ്ചു പേജിൽ (മിനിമം ഫോണ്ട് സൈസ് - 10) കവിയാൻ പാടില്ല. കൈയെഴുത്ത് കഥകൾ സ്വീകരിക്കുന്നതല്ല. കഥക്കൊപ്പം പി.ഡി.എഫിൽ കഥാകൃത്തിന്റെ പേരോ, ഫോൺ നമ്പറോ മറ്റു സൂചനകളോ പാടില്ല.
മത്സരത്തിനായി സമർപ്പിക്കുന്ന കഥ മൗലിക രചനയാണെന്നും, അത് മുൻപ് എവിടെയും പ്രസിദ്ധീകരിച്ചിട്ടില്ലെന്നും സാക്ഷ്യപ്പെടുത്തുന്ന സാക്ഷ്യപത്രം കഥയോടൊപ്പം മറ്റൊരു പേജിൽ അയക്കണം. ഒരാൾക്ക് ഒരു കഥ മാത്രമേ സമർപ്പിക്കാനാകൂ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.