ഫർവാനിയയിൽ പൊതുമുതൽ കൈയേറ്റം ഒഴിപ്പിച്ചു

കുവൈത്ത്​ സിറ്റി: പൊതുമുതൽ കൈയേറ്റം ഒഴിപ്പിക്കലുമായി ബന്ധപ്പെട്ട്​ ഫർവാനിയ ഗവർണറേറ്റിൽ പരിശോധന കാമ്പയിൻ നടന്നു. ഫർവാനിയ എമർജൻസിടീം ഫർവാനിയ, രിഹാബ്​ ഭാഗങ്ങളിൽ നടത്തിയ പരിശോധനയിൽ 13 കൈയേറ്റം ഒഴിപ്പിച്ചു. നേരത്തെ മുന്നറിയിപ്പ്​ നൽകിയിട്ടും മാറ്റാത്ത അനധികൃതനിർമാണങ്ങളാണ്​ നീക്കിയത്​. മുനിസിപ്പാലിറ്റി അനുമതിയില്ലാതെ സ്ഥാപിച്ച പരസ്യ ബോർഡുകളും കൂടാരങ്ങളും പൊളിച്ചുനീക്കി. എട്ട്​ മുന്നറിയിപ്പുകൾനൽകിയതായും ഫർവാനിയ മുനിസിപ്പാലിറ്റി എമർജൻസി ടീം ലീഡർ അഹ്​മദ്​ അൽ ശുരിക പറഞ്ഞു.

മറ്റൊരു ഭാഗത്ത്​ വഫ്രയിലും അനധികൃത തമ്പുകൾ നീക്കാൻ മുനിസിപ്പാലിറ്റി ഇടപെടൽ ഉണ്ടായി. പൊതുഭൂമിയിൽ നടത്തിയ നിർമാണം,​ ലൈസൻസ്​ കാലാവധി കഴിഞ്ഞത്​, ലൈസൻസ്​ പ്രദർശിപ്പിക്കാതിരിക്കൽ, റോഡിലേക്ക്​ അനധികൃതമായി കയറ്റിക്കെട്ടൽ തുടങ്ങിയവയും​ പിടികൂടി​. കൈയേറ്റവുമായി ബന്ധപ്പെട്ട പരാതികൾ 139 എന്ന ഹോട്ട്​ലൈൻ നമ്പറിലോ മുനിസിപാലിറ്റി വെബ്​സൈറ്റ്​ വഴിയോ അറിയിക്കണമെന്ന്​ പൊതുജനങ്ങളോട്​ അഭ്യർഥിച്ചു. സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചും ലൈസൻസുകൾ എല്ലാം സ്വന്തമാക്കിയും മാത്രമേ സ്ഥാപനങ്ങൾ പ്രവർത്തിക്കാൻ പാടുള്ളൂവെന്നും അല്ലാത്തപക്ഷം പൊതുമുതൽ കൈയേറി പ്രവർത്തിക്കുന്നതായി കണക്കാക്കി നടപടിയെടുക്കുമെന്നും അധികൃതർ മുന്നറിയിപ്പ്​ നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.