കുവൈത്ത് സിറ്റി: അടിയന്തര സാഹചര്യങ്ങളില്‍ സൈറണുകളുടെ കാര്യക്ഷമത പരിശോധിക്കുന്നതിന്റെ ഭാഗമായി തിങ്കളാഴ്ച രാജ്യവ്യാപകമായി പരീക്ഷണാര്‍ഥം എമര്‍ജന്‍സി സൈറണ്‍ മുഴക്കും. രാവിലെ 10 മുതല്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ സൈറണ്‍ മുഴക്കുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സൈറണ്‍ കേട്ടാൽ ജനങ്ങൾ പരിഭ്രാന്തരാകരുത്.

അടിയന്തര സാഹചര്യങ്ങളില്‍ സൈറണുകളുടെ കാര്യക്ഷമത പരിശോധിക്കുന്നതിന്റെ ഭാഗമായാണ് ദേശീയ സൈറൺ ടെസ്റ്റ് സംഘടിപ്പിക്കുന്നത്. ഇത്തരത്തിലുള്ള സൈറൺ പരിശോധനകൾ ഓരോ മാസവും ആദ്യ തിങ്കളാഴ്ച രാവിലെ 10ന് പതിവായി നടത്തുമെന്നും മന്ത്രാലയം അറിയിച്ചു.

Tags:    
News Summary - Emergency sirens will sound today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.