കുവൈത്ത് സിറ്റി: രാജ്യത്ത് ബലിപെരുന്നാൾ നമസ്കാരം വെള്ളിയാഴ്ച രാവിലെ 5:03ന്. പള്ളികൾക്കു പുറമെ വിവിധ ഗവർണറേറ്റുകളിലായി 57 ഈദ്ഗാഹുകളും ഒരുക്കിയതായി ഇസ്ലാമിക കാര്യമന്ത്രാലയം അറിയിച്ചു.
മലയാളികൾ അടക്കമുള്ള പ്രവാസി സംഘടനകളും ഈദ്ഗാഹുകൾ സംഘടിപ്പിക്കാനുള്ള ഒരുക്കത്തിലാണ്. സ്വദേശികളും വിദേശികളുമുൾപ്പെടെ രാജ്യനിവാസികൾ ബലിപെരുന്നാൾ വന്നെത്തുന്നതിന്റെ ആഹ്ലാദത്തിലാണ്. ഹജ്ജ്കർമങ്ങളോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് അറഫ നോമ്പ് പൂർത്തിയാക്കിയാകും വിശ്വാസികൾ ബലിപെരുന്നാൾ ആഘോഷത്തിലേക്ക് കടക്കുക. പെരുന്നാളിന് സംഘടിത ബലികർമത്തിനുള്ള ഒരുക്കങ്ങളും പൂർത്തിയാക്കിയിട്ടുണ്ട്. ചില മലയാളി സംഘടനകൾ പണം സ്വരൂപിച്ച് കേരളത്തിലും ഉത്തരേന്ത്യയിലും ബലികർമം നടത്താൻ അയച്ചുകൊടുത്തിട്ടുണ്ട്.
ജൂൺ അഞ്ചു മുതൽ ഒമ്പതു വരെ രാജ്യത്ത് പെരുന്നാൾ അവധിയാണ്. സ്കൂൾ അവധിക്കാലം ആയതിനാൽ മലയാളികൾ ഉൾപ്പെടെയുള്ള പ്രവാസികളിൽ ഒരുവിഭാഗം പെരുന്നാൾ ആഘോഷിക്കാൻ നാട്ടിലേക്ക് തിരിച്ചിട്ടുണ്ട്. ചുരുക്കം മലയാളി കൂട്ടായ്മകൾ പെരുന്നാളിന് കലാ സാംസ്കാരിക പരിപാടികളും പിക്നികും ആസൂത്രണം ചെയ്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.