കുവൈത്ത് സിറ്റി: കുവൈത്തിൽ ഇത്തവണ ബലി പെരുന്നാൾ അവധി. ജൂലൈ 18 ഞായറാഴ്ച മുതൽ 22 വ്യാഴാഴ്ച വരെ. ഇതിന് മുമ്പുള്ള രണ്ട് ദിവസവും ശേഷമുള്ള രണ്ട് ദിവസവും വാരാന്ത അവധി ദിവസങ്ങളായതിനാൽ ഫലത്തിൽ അടുപ്പിച്ച് ഒമ്പത് ദിവസം അവധി ലഭിക്കും. യാത്രാനിയന്ത്രണങ്ങൾ ഉള്ളതിനാൽ വിദേശികൾക്ക് ഇത് ഉപയോഗപ്പെടുത്തി നാട്ടിൽ പോയി വരാൻ കഴിയില്ല. മുൻവർഷങ്ങൾ ഇത്തരം സന്ദർഭങ്ങളിൽ കുറഞ്ഞ ദിവസങ്ങൾക്കായി നിരവധി പേർ നാട്ടിൽ പോയി വന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.