എട്ട് പ്രായപൂർത്തിയാകാത്തവർ പിടിയിൽ
കുവൈത്ത് സിറ്റി: ലൈസൻസില്ലാതെ വാഹനമോടിച്ചതിന് എട്ട് പ്രായപൂർത്തിയാകാത്തവരെ ജനറൽ ട്രാഫിക് വകുപ്പ് പിടികൂടി. റോഡ് സുരക്ഷ, അപകടകരമായ ഡ്രൈവിങ് നിയന്ത്രിക്കൽ എന്നിവയുടെ ഭാഗമായായിരുന്നു പരിശോധന. പ്രായപൂർത്തിയാകാത്തവർ വാഹനം ഓടിക്കുന്നത് അപകടസാധ്യത കൂട്ടുമെന്ന് അധികൃതർ സൂചിപ്പിച്ചു. ജീവനും സ്വത്തിനും അപകടമുണ്ടാക്കുമെന്നും ഉണർത്തി.
അതേസമയം, നിയമം കർശനമാക്കുകയും പരിശോധന ശക്തമാക്കുകയും ചെയ്തതോടെ അശ്രദ്ധമായ ഡ്രൈവിങ്ങും ഗതാഗത നിയമലംഘനങ്ങളും മൂലമുണ്ടാകുന്ന അപകടങ്ങളിൽ ഗണ്യമായ കുറവുണ്ടായിട്ടുണ്ടെന്ന് അധികൃതർ വ്യക്തമാക്കി.
സുരക്ഷാനടപടികളുടെ ഭാഗമായി പ്രായപൂർത്തിയാകാത്ത ഡ്രൈവർമാർക്കെതിരെ നടപടികൾ കൂടുതൽ ശക്തമാക്കുമെന്നും കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.