Posted On
date_range Updated On
date_range ഡിജിറ്റൽ സിവിൽ ഐഡിയിൽ ഇനി ഡ്രൈവിങ് ലൈസൻസ്, ജനന സർട്ടിഫിക്കറ്റ് വിവരങ്ങൾ
കുവൈത്ത് സിറ്റി: കുവൈത്തിൽ സിവിൽ ഐഡിയുടെ ഡിജിറ്റൽ പതിപ്പായ കുവൈത്ത് ആ മൊബൈൽ ഐഡി ആപ്ലിക്കേഷനിൽ കൂടുതൽ വിവരം ഉൾപ്പെടുത്തി. ഡ്രൈവിങ് ലൈസൻസ്, ജനന സർട്ടിഫിക്കറ്റ് തുടങ്ങിയ വിവരങ്ങൾ കൂടി ഉൾപ്പെടുത്തിയാണ് ആപ്പ് നവീകരിച്ചത്. ഡ്രൈവിങ് ലൈസൻസ്, ജനന സർട്ടിഫിക്കറ്റ്, സിവിൽ ഐഡി, വാക്സിനേഷൻ സർട്ടിഫിക്കറ്റ് തുടങ്ങിയ രേഖകളുടെ ഡിജിറ്റൽ പതിപ്പ് ഒറ്റ പ്ലാറ്റ്ഫോമിൽ ലഭിക്കുന്നതോടെ ഇടപാടുകൾ എളുപ്പമാക്കുകയും രേഖകൾ നഷ്ടപ്പെടാനും കാലഹരണപ്പെടാനുമുള്ള സാധ്യത കുറയുകയും ചെയ്യും. വാഹന രജിസ്ട്രേഷൻ സർട്ടിഫിക്കറ്റും അധികം വൈകാതെ ആപ്പിൽ ഉൾപ്പെടുത്തുമെന്ന് അധികൃതർ വ്യക്തമാക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.