പ​രി​ഭ്രാ​ന്ത​രാ​കേ​ണ്ട; ഭ​ക്ഷ​ണ​വും വെ​ള്ള​വും സ​മൃ​ദ്ധം ദീ​ർ​ഘ​കാ​ല സ്റ്റോ​ക്ക്

കു​വൈ​ത്ത് സി​റ്റി: രാ​ജ്യ​ത്ത് അ​വ​ശ്യ ഭ​ക്ഷ്യ​വ​സ്തു​ക്ക​ളു​ടെ സ്റ്റോ​ക്ക് ആ​വ​ശ്യ​ത്തി​നു​ണ്ടെ​ന്ന് മ​ന്ത്രി​സ​ഭ അ​റി​യി​ച്ചു. ദീ​ർ​ഘ​കാ​ല​ത്തേ​ക്ക് ആ​വ​ശ്യ​ത്തി​ന് അ​ധി​ക അ​ള​വി​ൽ ഇ​വ ല​ഭ്യ​മാ​ണ്. പ്രാ​ദേ​ശി​ക വി​പ​ണി​ക​ളി​ൽ എ​ല്ലാ സാ​ധ​ന​ങ്ങ​ളും ആ​വ​ശ്യ​ത്തി​ന് ല​ഭ്യ​മാ​ണ്. വി​ത​ര​ണ ശൃം​ഖ​ല​ക​ൾ ത​ട​സ്സ​മി​ല്ലാ​തെ സാ​ധാ​ര​ണ​ഗ​തി​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​താ​യും അ​റി​യി​ച്ചു.

എ​ല്ലാ സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ളി​ലെ​യും ആ​വ​ശ്യ​ത്തി​ന് സാ​ധ​ന​ങ്ങ​ളും അ​വ​ശ്യ​വ​സ്തു​ക്ക​ളും ല​ഭ്യ​മാ​ണെ​ന്ന് സാ​മൂ​ഹി​ക കാ​ര്യ മ​ന്ത്രാ​ല​യ​വും പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് ഉ​റ​പ്പ് ന​ൽ​കി. ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് മി​ക​ച്ച സേ​വ​ന​ങ്ങ​ൾ ല​ഭി​ക്കു​ന്നു​ണ്ടെ​ന്ന് ഉ​റ​പ്പാ​ക്കാ​ൻ രാ​ജ്യ​വ്യാ​പ​ക​മാ​യി സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ളു​ടെ​യും അ​വ​യു​ടെ ശാ​ഖ​ക​ളു​ടെ​യും പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ സൂ​ക്ഷ്മ​മാ​യി നി​രീ​ക്ഷി​ച്ചു​വ​രി​ക​യാ​ണെ​ന്നും മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

ഭ​ക്ഷ്യ​വ​സ്തു​ക്ക​ളു​ടെ​യും വെ​ള്ള​ത്തി​ന്റെ​യും സ്റ്റോ​ക്കു​ക​ൾ ആ​വ​ശ്യ​ത്തി​നു​ണ്ട്. സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ൾ പൂ​ർ​ണ ശേ​ഷി​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്. ക​രു​ത​ൽ ശേ​ഖ​രം തു​ട​ർ​ച്ച​യാ​യി നി​രീ​ക്ഷി​ക്കു​ന്നു​ണ്ട്. സു​ഗ​മ​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഉ​റ​പ്പാ​ക്കു​ന്ന​തി​നും സു​ര​ക്ഷി​ത​വും സു​ഖ​ക​ര​വു​മാ​യ ഷോ​പ്പി​ങ് അ​ന്ത​രീ​ക്ഷം നി​ല​നി​ർ​ത്തു​ന്ന​തി​നു​മാ​യി ക​ൺ​ട്രോ​ൾ റൂ​മു​മാ​യി ബ​ന്ധി​പ്പി​ച്ചി​ട്ടു​ള്ള സു​ര​ക്ഷ കാ​മ​റ​ക​ൾ വ​ഴി വി​പ​ണി പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ സൂ​ക്ഷ്മ നി​രീ​ക്ഷ​ണ​ത്തി​ലാ​ണെ​ന്നും മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി.

ആ​വ​ശ്യ​മു​ള്ള​ത് മാ​ത്രം വാ​ങ്ങു​ക​യും പ​രി​ഭ്രാ​ന്തി​യോ​ടെ വാ​ങ്ങു​ക​യോ പൂ​ഴ്ത്തി​വെ​ക്കു​ക​യോ ചെ​യ്യു​ന്ന​ത് ഒ​ഴി​വാ​ക്കി​യും തി​ര​ക്കേ​റി​യ വി​പ​ണി​ക​ളി​ൽ​നി​ന്ന് വി​ട്ടു​നി​ന്നും സാ​മൂ​ഹി​ക ഉ​ത്ത​ര​വാ​ദി​ത്തം നി​റ​വേ​റ്റ​ണ​മെ​ന്നും പൗ​ര​ന്മാ​രോ​ടും താ​മ​സ​ക്കാ​രോ​ടും അ​ഭ്യ​ർ​ഥി​ച്ചു.

ഉ​പ​ഭോ​ക്തൃ ആ​വ​ശ്യ​ങ്ങ​ൾ നി​റ​വേ​റ്റു​ന്ന​തി​നാ​യി സെ​ൻ​ട്ര​ൽ മാ​ർ​ക്ക​റ്റു​ക​ൾ 24 മ​ണി​ക്കൂ​റും പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്. പ​രി​ഭ്രാ​ന്തി​യും ആ​ശ​ങ്ക​യും വേ​ണ്ടെ​ന്നും അ​റി​യി​ച്ചു.

Tags:    
News Summary - Don't panic; food and water are plentiful and in long-term stock

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.