കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രാവിമാനങ്ങൾ സർവിസ് നിർത്തിയതോടെ രാജ്യത്ത് കുടുങ്ങിക്കിടക്കുന്നവർ നിരവധി. വിസ കാലാവധി കഴിഞ്ഞവരും പ്രായമായവരും നാട്ടിൽ അത്യാവശ്യ കാര്യങ്ങൾ ഉള്ളവരും എല്ലാം ഇക്കൂട്ടത്തിൽ ഉൾപ്പെടുന്നു.
വിസ കാലാവധി കഴിയുന്നവർക്ക് കുവൈത്ത് നിയമനടപടി ഒഴിവാക്കിക്കൊടുത്തിട്ടുണ്ട്. യാത്രാ വിമാനങ്ങൾ നിർത്തിയ ശേഷവും രണ്ടു വിമാനങ്ങൾ കുവൈത്തിൽനിന്ന് പറന്നു. ലെബനോൻ, ഈജിപ്ത് എന്നിവിടങ്ങളിലേക്കാണ് ഈ രാജ്യങ്ങളുടെ എംബസിയുടെ പ്രത്യേക ഇടപെടൽ വഴി ഓരോ വിമാനങ്ങൾ അയക്കാൻ വഴിയൊരുക്കിയത്.
ബുധനാഴ്ച കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്ന് 298 ഈജിപ്ഷ്യന്‍ യാത്രക്കാരുമായി ഈജിപ്ത് എയര്‍ വിമാനം കെയ്‌റോവിലേക്കു പറന്നു. ഇതില്‍ 96 യാത്രക്കാര്‍ നാടുകടത്തുന്നവരാണ്.
രണ്ടുദിവസം മുമ്പ് ലെബനോൻ യാത്രക്കാരുമായി മിഡിൽ ഈസ്റ്റ് എയർ വിമാനവും പറന്നുയർന്നിരുന്നു.
ഇന്ത്യക്കാരായ നിരവധി പേർ ഇത്തരത്തിൽ അടിയന്തരമായി നാട്ടിൽ പോവാൻ ആഗ്രഹിക്കുന്നവരായും ആവശ്യക്കാരായും ഉണ്ട്. ഇന്ത്യൻ എംബസി ഇടപെട്ട് പ്രത്യേക വിമാനം ഏർപ്പെടുത്തണമെന്ന് പ്രവാസി ഇന്ത്യക്കാരിൽനിന്ന് ആവശ്യം ഉയർന്നിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.