കുവൈത്ത് സിറ്റി: കുവൈത്തിൽ ശനിയാഴ്ച ഇൻറർനെറ്റ് സേവനങ്ങളിൽ തടസ്സം നേരിട്ടു. എത്രയും വേഗം പരിഹരിക്കുമെന്ന് മിനിസ്ട്രി ഒാഫ് കമ്യൂണിക്കേഷൻ അധികൃതർ വ്യക്തമാക്കി. റോഡ് വികസന പ്രവർത്തനങ്ങളുടെ ഫലമായി കേബിളുകൾ തകരാറായതിനെ തുടർന്നാണ് ചില ഭാഗങ്ങളിൽ ചില നെറ്റ്വർക്കുകളിൽ തടസ്സം നേരിട്ടത്.
പബ്ലിക് അതോറിറ്റി ഫോർ കമ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി (സി.ഐ.ടി.ആർ.എ) കേബിളുകൾ തകരാറായ ഭാഗങ്ങളിൽ സന്ദർശനം നടത്തി പരിശോധിച്ചു. എസ്.ടി.സി ഇൻറർനാഷനൽ കേബിൾ സിസ്റ്റം, ഇൻറർനാഷനൽ കേബിൾ സിസ്റ്റം മൊബിലി, ഇൻറർനാഷനൽ കേബിൾ സിസ്റ്റം ജി.സി.സി.െഎ.എ എന്നിവയുടെ പ്രവർത്തനം പൂർണമായി തടസ്സപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.