കുവൈത്ത് സിറ്റി: വിദ്യാർഥികളുടെ സർഗാത്മകതയും വിമർശനാത്മക ചിന്തയും വളർത്താനുള്ള ലക്ഷ്യത്തോടെ പാഠ്യപദ്ധതികൾ ആഗോള നിലവാരത്തിന് അനുസരിച്ച് പുതുക്കേണ്ടതുണ്ടെന്ന് കുവൈത്ത് വിദ്യാഭ്യാസമന്ത്രി സയ്യിദ് ജലാൽ അൽ തബ്തബായി പറഞ്ഞു.
കുവൈത്ത് ടീച്ചേഴ്സ് അസോസിയേഷനിൽ അധ്യാപകര്‍ക്കായി നടത്തിയ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദ്യാർഥികളുടെ താൽപര്യങ്ങൾ സംരക്ഷിച്ച് വിദ്യാഭ്യാസ പ്രക്രിയയുടെ സ്ഥിരത ഉറപ്പാക്കണം. നീതി, സുതാര്യത എന്നിവ ഉറപ്പാക്കുന്ന അധ്യാപക നിയമന സംവിധാനങ്ങൾ രൂപപ്പെടുത്തുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
അധ്യാപകരുടെ അഭിപ്രായങ്ങളും നിർദേശങ്ങളും മന്ത്രാലയം ശ്രദ്ധയോടെയാണ് പരിഗണിക്കുന്നത്. വിദ്യാഭ്യാസ മേഖലയിലെ തൊഴിൽ അന്തരീക്ഷം മെച്ചപ്പെടുത്താനും അധ്യാപകർക്കുള്ള പിന്തുണ വർധിപ്പിക്കാനും സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് മന്ത്രി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.