ക്രിപ്റ്റോ കറൻസി തകർച്ച: കുവൈത്തികൾക്ക് നഷ്ടമായത് കോടികൾ

കുവൈത്ത് സിറ്റി: കഴിഞ്ഞ ആഴ്ചകളിലുണ്ടായ ക്രിപ്റ്റോ കറൻസി മൂല്യത്തകർച്ചയിൽ നിരവധി കുവൈത്തികൾക്ക് കോടികൾ നഷ്ടമായി. അബു അഹ്മദ് എന്ന ഒരു കുവൈത്തിക്ക് മാത്രം 25 ലക്ഷം ദീനാർ നഷ്ടമായതായി അൽ റായ് ദിനപത്രം റിപ്പോർട്ട് ചെയ്തു. ഇദ്ദേഹത്തിന്റെ ആകെ നിക്ഷേപത്തിന്റെ നാലിലൊന്നും മൂല്യത്തകർച്ചയിൽ കുറഞ്ഞു. ലൂണ എന്ന ഡിജിറ്റൽ കറൻസിയിലാണ് ഇയാൾ നിക്ഷേപിച്ചത്. പല കുവൈത്തികളും ബാങ്ക് വായ്പയെടുത്ത് വരെ ക്രിപ്റ്റോ കറൻസിയിൽ നിക്ഷേപിച്ചിട്ടുണ്ട്. 50,000 ദീനാർ വായ്പയെടുത്ത് നിക്ഷേപിച്ച മറ്റൊരു കുവൈത്തിയുടെ നിക്ഷേപ തുക മൂന്നിലൊന്നായി കുറഞ്ഞതായി റിപ്പോർട്ടിൽ പറയുന്നു. ക്രിപ്റ്റോ കറൻസി നിക്ഷേപത്തിനെതിരെ കുവൈത്ത് സെൻട്രൽ ബാങ്ക് ഒരുപാട് മുന്നറിയിപ്പ് നൽകിയതാണ്. പെട്ടെന്ന് പണമുണ്ടാക്കാനായി വെർച്വൽ അസറ്റിൽ നിക്ഷേപിച്ചാൽ വലിയ നഷ്ട സാധ്യതയുണ്ടെന്നും പെട്ടെന്നുള്ള മൂല്യ വ്യത്യാസങ്ങൾ സാധാരണക്കാർക്ക് താങ്ങാൻ കഴിയില്ലെന്നും സെൻട്രൽ ബാങ്ക് ഗവർണർ ഡോ. മുഹമ്മദ് അൽ ഹാഷിൽ ചൂണ്ടിക്കാട്ടിയിരുന്നു. ബാങ്ക് ഉപഭോക്താക്കളോടും പൊതുജനങ്ങളോടുമുള്ള ഉത്തരവാദിത്ത നിർവഹണ ഭാഗമായാണ് പ്രചാരണം നടത്തുന്നതെന്ന് ഡോ. മുഹമ്മദ് അൽ ഹാഷിൽ പറഞ്ഞു.

കുവൈത്തിൽ ഇത്തരം ഓൺലൈൻ കറൻസികൾക്ക് സൂപ്പർ വൈസറി, റെഗുലേറ്ററി അതോറിറ്റിയുടെ അംഗീകാരമോ മേൽനോട്ടമോ ഇല്ല. ഊഹക്കച്ചവടത്തിനും വഞ്ചനക്കും സാധ്യതയേറെയാണ്. വ്യക്തികൾക്ക് ഇത് വലിയ പരിക്കേൽപ്പിക്കും. ബിറ്റ്കോയിനും മറ്റ് ഡിജിറ്റൽ കറൻസിയുമായി ബന്ധപ്പെട്ട് തദ്ദേശീയ ബാങ്കുകളും കമ്പനികളും പ്രത്യക്ഷമായോ പരോക്ഷമായോ ഒരു ഇടപാടും നടത്തരുതെന്ന് നേരത്തെയും സെൻട്രൽ ബാങ്ക് മുന്നറിയിപ്പ് നൽകിയിരുന്നു.

വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും ക്രിപ്റ്റോ കറൻസി ഇടപാടുകൾക്ക് സെൻട്രൽ ബാങ്ക് അനുമതി നൽകിയിട്ടില്ല. പണമടക്കുന്നതിനോ നിക്ഷേപമായോ പരസ്പരമുള്ള ഇടപാടുകൾക്കോ ബിറ്റ് കോയിൻ ഉപയോഗിക്കുന്നതിന് അംഗീകാരമില്ല.


ക്രി​പ്റ്റോ ക​റ​ൻ​സി

ഇ​ന്റ​ർ​നെ​റ്റി​ലൂ​ടെ​യു​ള്ള സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ൾ​ക്കാ​യി ഉ​പ​യോ​ഗി​ക്കു​ന്ന ഡി​ജി​റ്റ​ൽ നാ​ണ​യ​മാ​ണ് ക്രി​പ്റ്റോ ക​റ​ൻ​സി. ഇ​ത് ലോ​ഹ നി​ർ​മി​ത​മാ​യ നാ​ണ​യ​മോ ക​ട​ലാ​സ് നോ​ട്ടോ അ​ല്ല. ക​മ്പ്യൂ​ട്ട​ർ ഭാ​ഷ​യി​ൽ ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന എ​ൻ​ക്രി​പ്ഷ​ൻ സാ​ങ്കേ​തി​ക​വി​ദ്യ ഉ​പ​യോ​ഗി​ക്കു​ന്ന ഒ​രു പ്രോ​ഗ്രാം അ​ല്ലെ​ങ്കി​ൽ സോ​ഫ്റ്റ്‌​വെ​യ​ർ കോ​ഡാ​ണി​ത്. ഇ​ട​നി​ല​ക്കാ​രോ വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലെ കേ​ന്ദ്ര​ബാ​ങ്കു​ക​ളോ സ​ർ​ക്കാ​റു​ക​ളോ നി​യ​ന്ത്രി​ക്കാ​നി​ല്ലാ​ത്ത സ്വ​ത​ന്ത്ര നാ​ണ​യം എ​ന്ന ആ​ശ​യ​ത്തി​ലാ​ണ് ക്രി​പ്റ്റോ രൂ​പം കൊ​ള്ളു​ന്ന​ത്. ആ​ളു​ക​ൾ​ക്ക് പ​ണം ന​ൽ​കി ഓ​ൺ​ലൈ​നാ​യി വാ​ങ്ങാ​വു​ന്ന​തും അ​പ്പോ​ഴ​ത്തെ മൂ​ല്യ​ത്തി​ന് വി​ൽ​ക്കാ​വു​ന്ന​തു​മാ​ണ്.

Tags:    
News Summary - Cryptocurrency crash: Kuwaitis lose millions

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.