കുവൈത്ത് സിറ്റി: കൊറോണ വൈറസുമായി ബന്ധപ്പെട്ട സംശയങ്ങൾക്ക് ആരോഗ്യ മന്ത്രാലയത്തിെൻറ 151 എന്ന ഹോട്ട്ലൈ ൻ നമ്പറിൽ വിളിക്കാം. 48 മണിക്കൂറിനകം 30000 പേർക്കാണ് ഇൗ നമ്പറിൽനിന്ന് സേവനം നൽകിയത്.
ഇന്ത്യയിൽനിന്ന് വന്നവരെ മിഷ്രിഫിൽ നടത്തുന്ന പരിശോധനയിൽനിന്ന് ഒഴിവാക്കിയെന്ന് എംബസിയുടെ പേരിൽ പ്രചാരണം നടത്തുന്നുണ്ട്. ആരോഗ്യ മന്ത്രാലയത്തിെൻറ ഹോട്ട്ലൈൻ നമ്പറിൽ ബന്ധപ്പെട്ടപ്പോൾ അങ്ങനെയൊരു നിർദേശം നൽകിയിട്ടില്ലെന്നാണ് അറിയുന്നത്.
ഇത്തരം ആശയക്കുഴപ്പങ്ങൾ ഒഴിവാക്കാൻ 151 എന്ന നമ്പറിൽ വിളിക്കാവുന്നതാണ്. ആരൊക്കെ പരിശോധനക്ക് എത്തണം എന്നതുൾപ്പെടെ കാര്യങ്ങൾ അറബി, ഇംഗ്ലീഷ് ഭാഷകളിൽ അധികൃതർ വ്യക്തമാക്കിത്തരുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.