കുവൈത്ത്​ സിറ്റി: നോവൽ കൊറോണ വൈറസി​​െൻറ പശ്ചാത്തലത്തിൽ ഇന്ത്യ, ഫിലിപ്പീൻസ്​, ബംഗ്ലാദേശ്​, ഇൗജിപ്​ത്​, സിറിയ, അസർബൈജാൻ, തുർക്കി, ശ്രീലങ്ക, ജോർജിയ, ലെബനോൻ എന്നീ രാജ്യക്കാർ വിമാനത്താവളത്തിൽ മെഡിക്കൽ സർട്ടിഫിക്കറ്റ്​ ഹാജരാക്കണം.

മാർച്ച്​ എട്ടുമുതലാണ്​ ഉത്തരവ്​ ബാധകമാവുക. അതത്​ രാജ്യങ്ങളിലെ കുവൈത്ത്​ എംബസി അംഗീകൃത ഹെൽത്​ സ​െൻററുകളിൽനിന്നാണ്​ കൊറോണ വൈറസ്​ ബാധിതരല്ല എന്ന്​ തെളിയിക്കുന്ന സർട്ടിഫിക്കറ്റ്​ സ്വന്തമാക്കേണ്ടത്​.

കുവൈത്ത്​ എംബസി ഇല്ലാത്ത രാജ്യങ്ങളിൽ അതത്​ രാജ്യങ്ങളിലെ ബന്ധപ്പെട്ട അതോറിറ്റി അംഗീകരിച്ച ഹെൽത്​ സ​െൻററുകളുടെ സർട്ടിഫിക്കറ്റ്​ മതി. പുതിയ ആളുകൾക്കും അവധിക്ക്​ നാട്ടിൽ പോയവർക്കും ഉത്തരവ്​ ബാധകമാണ്​. ഇൗ രാജ്യങ്ങളിൽനിന്ന്​ വരുന്ന കുവൈത്തികൾക്ക്​ പ്രശ്​നമില്ല.

കുവൈത്ത്​ സിവിൽ വ്യോമയാന വകുപ്പി​​െൻറ സർക്കുലർ

മെഡിക്കൽ സർട്ടിഫിക്കറ്റ്​ ഹാജരാക്കിയില്ലെങ്കിൽ അതേ വിമാനത്തിൽ സ്വന്തം ചെലവിൽ തിരിച്ചയക്കും. തിരിച്ചയക്കാനുള്ള ചെലവ്​ കുവൈത്ത്​ വഹിക്കില്ലെന്നും ഇത്തരക്കാരെ കൊണ്ടുവരുന്ന വിമാനക്കമ്പനികൾക്ക്​ പിഴ ചുമത്തുമെന്നും സിവിൽ വ്യോമയാന വകുപ്പി​​െൻറ സർക്കുലറിൽ പറയുന്നു.

Tags:    
News Summary - Covid 19: Medical certificate to be shown in Kuwait Airport -Gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.