Posted On
date_range Updated On
date_range കോവിഡ് 19: കുവൈത്തിൽ 34കാരൻ രോഗവിമുക്തി നേടി
കുവൈത്ത് സിറ്റി: കോവിഡ് 19 ബാധിച്ച കുവൈത്തി യുവാവ് രോഗ വിമുക്തി നേടി.
ആരോഗ്യ മന്ത്രി ഡോ. ബാസിൽ അസ്സബ ാഹ് അറിയിച്ചതാണിത്. നേരത്തെ വൈറസ് ബാധ സ്ഥിരീകരിച്ച് ആശുപത്രിയിൽ ചികിത്സയിലായിരുന്ന 34കാരനാണ് പരിശോധനയിൽ പൂർണമായും രോഗവിമുക്തി നേടിയതായി സ്ഥിരീകരിച്ചത്.
തുടർ പരിശോധനക്ക് ശേഷം ഇയാളെ വെള്ളിയാഴ്ച വിട്ടയക്കുമെന്ന് മന്ത്രി കൂട്ടിച്ചേർത്തു. കോവിഡ് 19 സ്ഥിരീകരിച്ച ശേഷം രോഗമുക്തി നേടുന്ന കുവൈത്തിലെ ആദ്യ കേസാണിത്. ക്യാമ്പിൽ പ്രത്യേക നിരീക്ഷണത്തിലുണ്ടായിരുന്ന രണ്ടുപേരെ കഴിഞ്ഞ ദിവസം വിട്ടയച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.