കാസർകോട് എക്സ്പാട്രിയറ്റ്സ് അസോസിയേഷൻ കൂപ്പൺ പ്രകാശനം ലുലു എക്സ്ചേഞ്ച് മാനേജർ ശഫാസ് അഹ്മദ് കെ.ഇ.എ പ്രസിഡൻറ് പി.എ. നാസറിന് നൽകി നിർവഹിക്കുന്നു
കുവൈത്ത് സിറ്റി: കാസർകോട് എക്സ്പാട്രിയറ്റ്സ് അസോസിയേഷൻ സഗീർ തൃക്കരിപ്പൂർ മെമ്മോറിയൽ കുടിവെള്ള പദ്ധതിയുടെ ധനശേഖരണാർഥം ഇറക്കുന്ന കൂപ്പൺ പ്രകാശനം ബദർ അൽസമ മെഡിക്കൽ ഹാളിൽ നടന്ന ചടങ്ങിൽ ലുലു എക്സ്ചേഞ്ച് മാനേജർ ശഫാസ് അഹ്മദ് കെ.ഇ.എ പ്രസിഡൻറ് പി.എ. നാസറിന് നൽകി നിർവഹിച്ചു.
പ്രോഗ്രാം ജനറൽ കൺവീനർ അബ്ദുല്ല കടവത്ത്, കൺവീനർ ഹനീഫ പാലായി, കൂപ്പൺ കൺവീനർ അസീസ് തളങ്കര, ഏരിയ കൺവീനർമാരായ സ്മിതേഷ് അബ്ബാസിയ, എസ്.എം. ഹമീദ് ഖൈത്താൻ, ഉമ്മർ ഉപ്പള സിറ്റി, അഭിലാഷ് ഗോപാലൻ ഫർവാനിയ, റാസിഖ് റിഗ്ഗായി, പി.പി. ഇബ്രാഹിം സാൽമിയ, യൂസുഫ് ഓർച്ച ഫഹാഹീൽ എന്നിവർ സംബന്ധിച്ചു. സലീഷ് കുമാറിെൻറ നൃത്തവും നൗഷാദ് തിടിൽ, അനുരാജ് ശ്രീധരൻ, ശ്രീനിവാസ്, എസ്റ്റർ ധനഞ്ജയൻ, ജെസ്നി ഷമീർ എന്നിവരുടെ ഗാനമേളയുമുണ്ടായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.