ആരോഗ്യ മന്ത്രാലയ ജീവനക്കാർക്ക്​ ഒാൺകോസ്​റ്റ്​ മെംബർഷിപ് കാർഡ്​

കുവൈത്ത്​ സിറ്റി: കുവൈത്ത്​ ആരോഗ്യ മന്ത്രാലയം ജീവനക്കാർക്ക്​ കുവൈത്തിലെ മുൻനിര ഫാമിലി ഗ്രോസർ ആയ ഒാൺകോസ്​റ്റ്​ പ്രത്യേക മെംബർഷിപ്​ കാർഡ്​ അനുവദിച്ചു. കോവിഡ്​ പ്രതിരോധത്തിന്​ ആരോഗ്യപ്രവർത്തകർ സ്വന്തം ജീവൻ പരിഗണിക്കാതെ നടത്തുന്ന ആത്മാർഥമായ പരിശ്രമങ്ങൾക്കുള്ള അംഗീകാരമായാണ്​ മെംബർഷിപ് കാർഡും പ്രത്യേകാനുകൂല്യങ്ങളും നൽകുന്നത്​. ജീവനക്കാർക്ക്​ വർക്ക്​ ​െഎഡി കാർഡ്​ കാണിച്ച്​ ഒാൺകോസ്​റ്റിൽനിന്ന്​ മെംബർഷിപ്​ കാർഡ്​ സ്വന്തമാക്കാം.

ഇത്​ ഉപയോഗിച്ച്​ പ്രവേശന കവാടത്തിലും കാഷ്​ കൗണ്ടറിലും വരിനിൽക്കാതെ കടക്കാവുന്നതാണ്​. കൂടാതെ, മിക്കവാറും ഡിപ്പാർട്​മ​െൻറുകളിൽ 10​ ശതമാനം നിരക്കിളവും ലഭിക്കും. ഒാൺകോസ്​റ്റി​​െൻറ കുവൈത്തിലെ 23 സ്​റ്റോറുകളിലും ആനുകൂല്യം ലഭ്യമാണ്​. ഹോൾസെയിൽ വിലയിൽ റീ​െട്ടയിൽ ബിസിനസ്​ എന്ന സങ്കൽപത്തിലാണ്​ ഒാൺകോസ്​റ്റ്​ പ്രവർത്തിക്കുന്നതെന്ന്​ ബന്ധപ്പെട്ടവർ പറഞ്ഞു. പ്രത്യേക ചാർജ്​ ഇൗടാക്കാതെ സാധനങ്ങൾ വീട്ടിലെത്തിക്കുന്ന ഒാൺലൈൻ ഷോപ്പിങ്ങും ഒാൺകോസ്​റ്റ്​ ലഭ്യമാക്കുന്നുണ്ട്​.

Tags:    
News Summary - on cost-membership card-kuwait-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.