ജിയോപൊളിറ്റിക്സും ബിസിനസും ജി.സി.സിയിലെ മാറ്റങ്ങളും ചർച്ച ചെയ്ത് ഐ.ബി.പി.സി

കുവൈത്ത് സിറ്റി: ജിയോപൊളിറ്റിക്സും ബിസിനസും ജി.സി.സിയിലെ മാറ്റങ്ങളും ചർച്ചചെയ്തു ഇന്ത്യൻ ബിസിനസ് ആൻഡ് പ്രൊഫഷണൽ കൗൺസിൽ (ഐ.ബി.പി.സി). സാൽമിയയിലെ മില്ലേനിയം ഹോട്ടൽ ആൻഡ് കൺവെൻഷൻ സെന്ററിൽ നടന്ന പരിപാടിയിൽ കുവൈത്തിലെ ഇന്ത്യൻ ബിസിനസ്, പ്രൊഫഷണൽ രംഗത്തുള്ളവർ എന്നിവർ പങ്കെടുത്തു.

ഐ.ബി.പി.സി കുവൈത്ത് ജോയിന്റ് സെക്രട്ടറി സുനിത് അറോറ സ്വാഗതം പറഞ്ഞു. ചെയർമാൻ ഡോ.കൈസർ ടി.ഷാക്കിർ അധ്യക്ഷത വഹിച്ചു. മാർമോർ മെന ഇന്റലിജൻസ് സി.ഇ.ഒയും കുവൈത്ത് ഫിനാൻഷ്യൽ സെന്റർ (മർകസ്) സാമ്പത്തിക ഉപദേഷ്ടാവുമായ എം.ആർ.രഘു മുഖ്യപ്രഭാഷണം നടത്തി. ഐ.ബി.പി.സി വൈസ് ചെയർമാൻ ഗൗരവ് ഒബ്റോയ്, സെക്രട്ടറി കെ.പി.സുരേഷ്, ട്രഷറർ കൃഷ്ണൻ സൂര്യകാന്ത് എന്നിവരും പരിപാടിയിൽ പങ്കെടുത്തു.

 

കുവൈത്ത് ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് ഭൗമരാഷ്ട്രീയ വെല്ലുവിളികളെ എങ്ങനെ ഫലപ്രദമായി നേരിടാമെന്നും ബിസിനസ് പ്രവർത്തനങ്ങളുടെ തുടർച്ച ഉറപ്പാക്കാൻ സ്വീകരിക്കേണ്ട നടപടികളും ചർച്ച ചെയ്തു.

മാറിവരുന്ന ആഗോള ഭൗമരാഷ്ട്രീയ സാഹചര്യങ്ങളും അവ ജി.സി.സി സമ്പദ്‌വ്യവസ്ഥയിലും ബിസിനസ് മേഖലയിലും സൃഷ്ടിക്കുന്ന പ്രതിഫലനങ്ങളും മനസ്സിലാക്കുന്നതിനുള്ള വേദിയായി സെഷൻ മാറി. കുവൈത്തിലെ ബിസിനസ്-പ്രൊഫഷണൽ സമൂഹത്തിലെ പ്രമുഖരുമായി ആശയങ്ങൾ പങ്കുവെക്കാനും പുതിയ പ്രൊഫഷണൽ ബന്ധങ്ങൾ ശക്തിപ്പെടുത്താനും പരിപാടി അവസരം ഒരുക്കി.

Tags:    
News Summary - IBPC discusses geopolitics, business, and changes in the GCC

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.