കുവൈത്ത് സെന്‍റ് പീറ്റേഴ്സ് മാർത്തോമ്മാ ഇടവക ഹാർവസ്റ്റ് ഫെസ്റ്റിവൽ 10ന്

കുവൈത്ത് സിറ്റി: കുവൈത്ത് സെന്റ് പീറ്റേഴ്സ് മാർത്തോമ്മാ ഇടവക ഹാർവസ്റ്റ് ഫെസ്റ്റിവൽ (പീറ്റേഴ്സ് ഫെസ്റ്റ്-26) ഒക്ടോബർ 10ന് എൻ.ഇ.സി.കെ ചർച്ച് പാരീഷ് ഹാളിൽ വച്ചു നടക്കും. 9.30 മുതൽ ആറുമണി വരെ നടക്കുന്ന ഹാർവസ്റ്റ് ഫെസ്റ്റിവലിൽ പൊതുസമ്മേളനം, വിവിധ കലാപരിപാടികൾ, സ്റ്റാളുകൾ, വൈവിധ്യമാർന്ന നാടൻ ഭക്ഷണങ്ങൾ, ഗായകരായ ലിബിൻ സ്കറിയ, അംബിക രാജേഷ് എന്നിവർ അവതരിപ്പിക്കുന്ന സംഗീത വിരുന്ന് എന്നിവ ഇത്തവണത്തെ പരിപാടിയുടെ പ്രത്യേകതകളാണ്.

വികാരി റവ.ബിനു ജേക്കബ് തോമസ്, ജനറൽ കൺവീനർ ജോർജ് വർഗീസ്, ഇടവക ഭാരവാഹികൾ എന്നിവരുടെ നേതൃത്വത്തിലുള്ള തയാറെടുപ്പുകൾ നടന്നുവരുന്നു.

Tags:    
News Summary - Peters Fest 2026 Kuwait Event

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.