ഷഹീദ് പാർക്കിന്റെ മൂന്നാംഘട്ടം പ്രധാനമന്ത്രി ശൈഖ് അഹ്മദ് അബ്ദുല്ല അൽ അഹമ്മദ്
അസ്സബാഹ് ഉദ്ഘാടനം ചെയ്യുന്നു
കൂടുതൽ മികവോടെ ഷഹീദ് പാർക്ക്; മൂന്നാംഘട്ടം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു
കുവൈത്ത് സിറ്റി: കുവൈത്ത് സിറ്റിയുടെ നഗരമധ്യത്തിൽ കൂടുതൽ സൗകര്യങ്ങളോടെ ഷഹീദ് പാർക്ക് ഒരുങ്ങി. പാർക്കിന്റെ മൂന്നാംഘട്ടം പ്രധാനമന്ത്രി ശൈഖ് അഹ്മദ് അബ്ദുല്ല അൽ അഹമ്മദ് അസ്സബാഹ് ഉദ്ഘാടനം ചെയ്തു. അൽ സൂർ തിയേറ്ററിൽ നടന്ന ചടങ്ങിൽ ഉദ്ഘാടനത്തിന്റെ അടയാളമായി ഒരു സ്മാരകവും പ്രധാനമന്ത്രി അനാച്ഛാദനം ചെയ്തു. വർണാഭമായ വിവിധ പരിപാടികളും അരങ്ങേറി. രാജ്യത്തെ സാംസ്കാരിക കേന്ദ്രങ്ങളെക്കുറിച്ചും കുവൈത്തിൻ്റെ പൈതൃകം ഉയർത്തിക്കാട്ടുന്നതിൽ അവ വഹിക്കുന്ന പങ്കിനെക്കുറിച്ചുമുള്ള ഡോക്യുമെന്ററി പ്രദർശനവും നടന്നു.
കുവൈത്ത് നഗരത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന അൽ ഷഹീദ് പാർക്ക് രാജ്യത്തെ ഏറ്റവും വലിയ പൊതു പാർക്കാണ്. മൂന്നാം ഘട്ട വികസനത്തോടെ പാർക് ഒരു ദേശീയ വിനോദസഞ്ചാര ലാൻഡ്‌മാർക്കായി പാർക്ക് മാറുമെന്നാണ് പ്രതീക്ഷ. റെസ്റ്റോറന്റുകൾ, കഫേകൾ, റോമൻ തിയറ്റർ, ഔട്ട്‌ഡോർ സിനിമ, ജിംനേഷ്യം, ഐസ്-സ്‌കേറ്റിംഗ് റിങ്ക് തുടങ്ങിയ നിരവധി പുതിയ സൗകര്യങ്ങൾ മൂന്നാംഘട്ടത്തിൽ ഉൾപ്പെടുന്നു. പാർക്കിന്റെ മൂന്നാം ഘട്ടം മൊത്തം 2,03,162 ചതുരശ്ര മീറ്റർ വിസ്തൃതി ഉള്ളതാണ്. ഇതിൽ 1,90,661 ചതുരശ്ര മീറ്റർ ഹരിതമേഖലയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.