Posted On
date_range Updated On
date_range പ്രധാന വികസന പദ്ധതികളുടെ പുരോഗതി വിലയിരുത്തി പ്രധാനമന്ത്രി
കുവൈത്ത് സിറ്റി: രാജ്യത്തെ പ്രധാന വികസന പദ്ധതികളുടെ പുരോഗതി വിലയിരുത്തി പ്രധാനമന്ത്രി. ഇതിനായുള്ള മന്ത്രിതല സമിതി യോഗത്തിൽ പ്രധാനമന്ത്രി ശൈഖ് അഹ്മദ് അബ്ദുല്ല അൽ അഹമ്മദ് അസ്സബാഹ് അധ്യക്ഷത വഹിച്ചു.
പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ കാര്യക്ഷമമാക്കുന്നതിനും പ്രവർത്തനങ്ങൾ ഊർജിതമാക്കുന്നതിനുമുള്ള പ്രാധാന്യം പ്രധാനമന്ത്രി എടുത്തുപറഞ്ഞു. അമീർ ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹിന്റെ നിർദ്ദേശങ്ങൾക്കനുസൃതമായി, പ്രധാന വികസന പദ്ധതികളുടെ വേഗത വർധിപ്പിക്കുന്നതിനുള്ള തുടർനടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. വിവിധ മന്ത്രിമാർ, മുതിർന്ന ഉദ്യോഗസ്ഥർ, ബന്ധപ്പെട്ട അധികാരികളുടെ പ്രതിനിധികൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.