കുവൈത്ത് ഉപപ്രധാനമന്ത്രി ഖത്തർ അംബാസഡറുമായി കൂടിക്കാഴ്ച നടത്തി

കുവൈത്ത് സിറ്റി: ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് യൂസഫ് സഊദ് അസ്സബാഹ്, കുവൈത്തിലെ ഖത്തർ അംബാസഡർ അലി അൽ മഹ്മൂദുമായി കൂടിക്കാഴ്ച നടത്തി.

പരസ്പര താൽപ്പര്യമുള്ള വിവിധ വിഷയങ്ങളും ഉഭയകക്ഷി സഹകരണവും കൂട്ടായ്മയും ശക്തിപ്പെടുത്തുന്നതിനുള്ള വഴികൾ ഇരുവരും ചർച്ച ചെയ്തു. ഇരുരാജ്യങ്ങളും തമ്മിലുള്ള ചരിത്രപരവും സാഹോദര്യപൂർണ്ണവുമായ ബന്ധം കൂടികാഴ്ചക്കിടെ ശൈഖ് ഫഹദ് എടുത്തുപറഞ്ഞു.

കുവൈത്തും ഖത്തറും തമ്മിലുള്ള ദൃഢമായ സാഹോദര്യ ബന്ധത്തെ ഖത്തർ അംബാസഡർ പ്രശംസിച്ചു. കുവൈത്തിനും ജനങ്ങൾക്കും സുസ്ഥിരമായ സുരക്ഷയും പുരോഗതിയും ക്ഷേമവും ആശംസിച്ചു. കുവൈത്തിലെ ഖത്തർ എംബസി ഫസ്റ്റ് സെക്രട്ടറി ജാസിം അൽ അബ്ദുൽ ഖാദറും കൂടികാഴ്ചയിൽ പങ്കെടുത്തു.

Tags:    
News Summary - Strengthening Kuwait Qatar Relations

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.