ശൈഖ് ജാബിർ റോഡിന്റെ ഒന്നാം ഘട്ടം തുറന്നു

കുവൈത്ത് സിറ്റി:'അൽ അബ്ദാലി റോഡ്' എന്നറിയപ്പെട്ടിരുന്ന 'ശൈഖ് ജാബിർ അൽ അഹ്മദ് അസ്സബാഹ് റോഡി'ന്റെ വികസന പദ്ധതിയുടെ ഒന്നാം ഘട്ടം പൊതുമരാമത്ത് മന്ത്രാലയം ആക്ടിംഗ് അണ്ടർ സെക്രട്ടറി കിഫായ അൽ നജ്ദി വ്യാഴാഴ്ച ഉദ്ഘാടനം ചെയ്തു.

ജഹ്‌റയെ വടക്കൻ പ്രദേശങ്ങളുമായി ബന്ധിപ്പിക്കുന്നതും അബ്ദലി, കൃഷിത്തോട്ടങ്ങൾ, അതിർത്തി കടക്കാനുള്ള പാതകൾ എന്നിവിടങ്ങളിലേക്കുള്ള ഗതാഗതത്തിന് ഉപയോഗപ്പെടുന്നതുമായ ഒരു സുപ്രധാന പാതയാണിത്.

കരമാർഗ്ഗമുള്ള യാത്രക്കും ചരക്കുനീക്കത്തിനും റോഡ് ഇത് നിർണ്ണായകപങ്കുവഹിക്കും. നഗരവികസനത്തിന്റെയും വർധിച്ചുവരുന്ന ഗതാഗതത്തിന്റെയും ആവശ്യങ്ങൾ നിറവേറ്റൽ, വിവിധ പ്രദേശങ്ങളിലേക്കുള്ള പ്രവേശനം സുഗമമാക്കൽ, ഗതാഗത പ്രവാഹം, സുരക്ഷ എന്നിവ മെച്ചപ്പെടുത്തൽ പദ്ധതി വഴി ലക്ഷ്യമിടുന്നു

Tags:    
News Summary - Phase one of Shaikh Jaber Road opens to traffic

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.