നാഷണൽ ഗാർഡ് അണ്ടർ സെക്രട്ടറി ലെഫ്റ്റനന്റ് ജനറൽ ഹമദ് അൽ ബർജാസ്

ഉദ്യോസ്ഥരുമായി ചർച്ചയിൽ


പ്രതിസന്ധി നേരിടാൻ കുവൈത്ത് നാഷനൽ ഗാർഡ്; ഓപറേഷൻസ് സെന്‍ററിൽ മിന്നൽ സന്ദർശനം

കുവൈത്ത് സിറ്റി: നാഷണൽ ഗാർഡ് ആസ്ഥാനത്തെ ഓപ്പറേഷൻസ് സെന്റർ, സുരക്ഷാ സംവിധാനം, പ്രതിസന്ധി ഘട്ടങ്ങൾ കൈകാര്യം ചെയ്യുന്നതിനുള്ള കേന്ദ്രം എന്നിവ നാഷണൽ ഗാർഡ് അണ്ടർ സെക്രട്ടറി ലെഫ്റ്റനന്റ് ജനറൽ ഹമദ് അൽ ബർജാസ് സന്ദർശിച്ചു. സൈനിക-സുരക്ഷാ വിഭാഗം കമാൻഡർ ബ്രിഗേഡിയർ ജനറൽ അബ്ദുള്ള അബ്ദുള്ളയും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. ഉദ്യോഗസ്ഥരുടെ പരിശ്രമങ്ങളെയും സമർപ്പണത്തെയും അൽ ബർജാസ് അഭിനന്ദിച്ചു.

ഓപ്പറേഷൻസ് ആൻഡ് ട്രെയിനിംഗ് കമാൻഡർ ബ്രിഗേഡിയർ ജനറൽ സാലിഹ് ഗുനൈം ഇരുവരെയും സ്വീകരിച്ചു. രാജ്യത്തിന്റെ സുരക്ഷയും ഭദ്രതയും നിലനിർത്തുന്നതിൽ നാഷണൽ ഗാർഡിന്റെ സജ്ജീകരണങ്ങളെക്കുറിച്ചും ഉദ്യോഗസ്ഥരുടെ തയാറെടുപ്പുകളെക്കുറിച്ചും ഉദ്യോഗസഥർ അൽ ബർജാസിനെ ധരിപ്പിച്ചു.

Tags:    
News Summary - Al-Barjas Reviews National Security Preparedness

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.