കുവൈത്ത് സിറ്റി: വിവിധ കമ്പനികളിൽ നിന്ന് കൈകൂലി വാങ്ങി വൻ അഴിമതി നടത്തിയ സഹകരണ സംഘം ജീവനക്കാർ പിടിയിൽ. സഹകരണ സംഘങ്ങളുടെ യൂനിയൻ അംഗങ്ങൾ, ഡയറക്ടർ ബോർഡ് അംഗം, വാണിജ്യ കമ്പനികൾ, ബ്രോക്കർമാരും ജീവനക്കാരും ഉൾപ്പെടുന്ന വൻ സംഘമാണ് ആഭ്യന്തര മന്ത്രാലയം പിടിയിലായത്.
കമ്പനികളിൽ നിന്ന് കൈക്കൂലി സ്വീകരിച്ച് ചട്ടങ്ങൾ ലംഘിച്ച് സഹകരണ സംഘങ്ങൾക്കുള്ളിൽ ഉൽപ്പന്നങ്ങൾ കൈമാറുന്നതിനും മുൻഗണന നൽകുന്നതിലും ഇവർ പങ്കാളികളായിരുന്നു. ഇതിന് കൃത്യമായ തെളിവുകൾ അന്വേഷണത്തിൽ കണ്ടെത്തിയതായി മന്ത്രാലയം പബ്ലിക് റിലേഷൻസ് ആൻഡ് സെക്യൂരിറ്റി മീഡിയ ഡിപ്പാർട്ട്‌മെന്റ് വ്യക്തമാക്കി. പണം കൊണ്ടുപോകുന്നതിനും വിതരണം ചെയ്യുന്നതിനും ചുമതലപ്പെടുത്തിയിരുന്ന ബ്രോക്കർമാരും അറസ്റ്റിലായി.
യൂനിയൻ ഓഫ് കോപ്പറേറ്റീവ് സൊസൈറ്റിയിലെ നാല് അംഗങ്ങൾ, സഹകരണ സംഘത്തിലെ ഒരു ബോർഡ് അംഗം, കമ്പനികൾക്കും അംഗങ്ങൾക്കും ഇടയിലുള്ള മൂന്ന് ബ്രോക്കർമാർ, യൂനിയൻ ഓഫ് കോപ്പറേറ്റീവ് സൊസൈറ്റികളുടെയും സഹകരണ സംഘങ്ങളുടെയും രണ്ട് ജീവനക്കാർ, വാണിജ്യ കമ്പനികളിലെ ഒമ്പത് ജീവനക്കാർ എന്നിവരുൾപ്പെടെ രണ്ട് വ്യത്യസ്ത സംഭവങ്ങളിലായി 19 പേരാണ് അറസ്റ്റിലായത്.
പിടിയിലായവർക്കെതിരെ കർശന നിയമ നടപടികൾ സ്വീകരിച്ചതായും സഹകരണ മേഖലയിലെ അഴിമതികൾക്കെതിരെ നടപടികൾ തുടരുമെന്നും അധികൃതർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.