ഡോ. അസ്റ

ഡോ. അസ്റയുടെ വേർപാടിൽ അനുശോചിച്ചു

കുവൈത്ത് സിറ്റി: ആരോഗ്യ,സാമൂഹ്യമേഖലകളിൽ സജീവമായിരുന്ന ഡോ. അസ്റയുടെ അപ്രതീക്ഷിത വേർപാടിൽ കുവൈത്ത് മലയാളീ സമൂഹം അനുശോചിച്ചു. കുവൈത്തിൽ അസ്നൻ ഗ്രൂപ്പ് ഓഫ് മെഡിക്കൽ ക്ലിനിക്കിൽ ദന്ത ഡോക്ടറായിരുന്നു അസ്റ. കഴിഞ്ഞ മാസമാണ് കുടുംബവുമായി അവധിക്ക് നാട്ടിൽ പോയത്.

തിങ്കളാഴ്ച കുവൈത്തിലേക്ക് മടങ്ങാനിരിക്കെ ഞായറാഴ്ച രാത്രിയാണ് മരണപ്പെട്ടത്. ഞായറാഴ്ച രാവിലെ ഡെങ്കിപ്പനിയെ തുടർന്ന് കോതമംഗലം ധർമ്മഗിരി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. നില വഷളായതിനെ തുടർന്ന് ആലുവ രാജഗിരി ആശുപത്രിയിലേക്ക് മാറ്റി. എന്നാൽ രാത്രിയോടെ മരണം സംഭവിക്കുകയായിരുന്നു.

അഞ്ചുവർഷത്തോളമായി കുടുംബമായി കുവൈത്തിൽ കഴിയുന്ന ഡോ.അസ്റയുടെ ഭർത്താവ് ഷാൽബിൻ ആരോഗ്യമന്ത്രാലയത്തിൽ നഴ്സാണ്. രണ്ടു മക്കളിൽ ഒരാളായ അഹമ്മദ് ഷാൽബിൻ ഇന്ത്യൻ കമ്മ്യൂനിറ്റി സ്കൂൾ ഖൈത്താനിൽ യു.കെ.ജി വിദ്യാർത്ഥിയാണ്‌. ഒന്നര വയസ്സുള്ള ആദം ഷാൽബിൻ ആണ് മറ്റൊരുമകൻ.

ഫർവാനിയയിലായിരുന്നു താമസം. കോതമംഗലം പെരുമറ്റം കാരേടത്ത് അബ്ദുൽ ജബ്ബാറിന്റെയും ഷൈലയുടെയും മകളാണ് ഡോ.അസ്റ. നിര്യാണത്തിൽ അസ്നൻ ഡെന്റൽ ഗ്രൂപ്പ്,കുവൈത്ത് സെന്റർ ഫോർ മെന്റൽ ഹെൽത്ത് നഴ്സസ് അസോസിയേഷൻ, കുവൈത്ത് കേരള ഇസ്ലാഹി സെന്റർ എന്നീ സംഘടനകൾ അനുശോചനം രേഖപ്പെടുത്തി.

Tags:    
News Summary - Condolences on Dr. Azra's death

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.