കുവൈത്ത് സിറ്റി: കുവൈത്തിൽ തൊഴിൽ പെർമിറ്റ് ഫീസ് വർധന സംബന്ധിച്ച് പഠിക്കാൻ സമിതിയെ നിശ്ചയിക്കും. കഴിഞ്ഞ ദിവസം ചേർന്ന മാൻപവർ പബ്ലിക് അതോറിറ്റി ഡയറക്ടർ ബോർഡ് യോഗത്തിലാണ് തീരുമാനം. എല്ലാ വിഭാഗം തൊഴിൽ പെർമിറ്റ് പുതുക്കുന്നതിനും ഫീസ് വർധിപ്പിക്കും. അഞ്ചിരട്ടി വരെ നിരക്ക് വർധിപ്പിക്കാനാണ് ആലോചന. ഇതുസംബന്ധിച്ച് പഠിക്കാൻ മന്ത്രിസഭ മാൻപവർ പബ്ലിക് അതോറിറ്റിയെ ചുമതലപ്പെടുത്തിയിരുന്നു. മാൻപവർ അതോറിറ്റി വിശദമായ പഠനത്തിന് സമിതിയെ നിശ്ചയിക്കാൻ തീരുമാനിച്ചു.
വിസക്കച്ചവടവും അവിദഗ്ധ തൊഴിലാളികളുടെ ആധിക്യവും തടയാൻ വർക്ക് പെർമിറ്റ് സംവിധാനം പൊളിച്ചെഴുതുന്നത് സംബന്ധിച്ചും പഠനം നടത്തും. 2022 അവസാന പാദത്തിലാണ് നിർദേശം നടപ്പാക്കാൻ ലക്ഷ്യമിടുന്നത്. ഒാരോ തൊഴിൽ മേഖലയിലും സ്വദേശികൾക്കും വിദേശികൾക്കും അനുപാതം നിശ്ചയിക്കാൻ പദ്ധതിയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.