പ്രതീകാത്മക ചിത്രം
കുവൈത്ത് സിറ്റി: വാണിജ്യ നറുക്കെടുപ്പ് തട്ടിപ്പ് കേസിലെ പ്രതികൾക്ക് ക്രിമിനൽ കോടതി ജാമ്യം നിഷേധിച്ചു. സ്വദേശികളും പ്രവാസികളും ഉൾപ്പെടെ 73 പേരെയാണ് തട്ടിപ്പ്, വ്യാജ രേഖ, കള്ളപ്പണം വെളുപ്പിക്കൽ എന്നീ കുറ്റങ്ങൾ ചുമത്തി അറസ്റ്റ് ചെയ്തത്.
2021 മുതൽ 2025 വരെ വാണിജ്യ വ്യവസായ മന്ത്രാലയത്തിന്റെ മേൽനോട്ടത്തിൽ നടന്ന 110 വാണിജ്യ നറുക്കെടുപ്പുകളിൽ വൻകിട കൃത്രിമം നടത്തിയ സംഘത്തെയാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. 1.2 ദശലക്ഷം ദീനാറിലധികം മൂല്യമുള്ള സമ്മാനങ്ങളാണ് നറുക്കെടുപ്പുകളിൽ വാഗ്ദാനം ചെയ്തത്.
സമ്മാനങ്ങൾ അനധികൃതമായി കൈവശപ്പെടുത്തുന്നതിനായി പ്രതികൾ ആസൂത്രിതമായി നറുക്കെടുപ്പുകൾ കൃത്രിമം കാണിച്ചതായി അന്വേഷണത്തിൽ തെളിഞ്ഞു. കേസുമായി ബന്ധപ്പെട്ട ഒരു ദശലക്ഷത്തിലധികം ദീനാറിന്റെ ഫണ്ടുകളും ആസ്തികളും ഇതുവരെ പബ്ലിക് പ്രോസിക്യൂഷൻ കണ്ടുകെട്ടിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.