കുവൈത്ത് സിറ്റി: രാജ്യത്ത് വ്യാഴാഴ്ച പരക്കെ മഴ. ഉച്ചക്കു ശേഷം സജീവമായ മഴ ചിലയിടങ്ങളിൽ ശക്തമായി. വ്യാഴാഴ്ച രാത്രിയും മഴ തുടർന്നു.
വ്യത്യസ്ത തീവ്രതയിലുള്ള മഴ വെള്ളിയാഴ്ച ഉച്ചവരെ തുടരുമെന്ന് പ്രതീക്ഷിക്കുന്നു. മഴകൊപ്പം ചില പ്രദേശങ്ങളിൽ മൂടൽമഞ്ഞിനും സാധ്യതയുണ്ട്. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് മഴ ക്രമേണ കുറയുമെന്നാണ് സൂചന. മഴയത്ത് ഗതാഗത നിയമങ്ങൾ കർശനമായി പാലിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
വാഹനമോടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കരുത്. വാഹനങ്ങൾ പെട്ടെന്ന് ബ്രേക്ക് ചെയ്യുന്നത് ഒഴിവാക്കണം. വാഹനങ്ങൾക്കിടയിൽ സുരക്ഷിത അകലം പാലിക്കണം.
വേഗ പരിധി പാലിച്ചും വെള്ളക്കെട്ടുകൾ ഒഴിവാക്കിയും സുരക്ഷിതമായി വാഹനം ഓടിക്കണമെന്നും നിർദേശിച്ചു. അടിയന്തര സഹായ സംഘങ്ങൾക്ക് 112 എന്ന ഹോട്ട്ലൈൻ വഴി ബന്ധപ്പെടാം.
അതേസമയം, മഴക്കു പിറകെ രാജ്യത്ത് തണുപ്പും വർധിച്ചു. ബുധൻ, വ്യാഴം ദിവസങ്ങളിൽ ശക്തമായ തണുപ്പാണ് അനുഭവപ്പെട്ടത്. പകൽ കൂടിയ താപനില ശരാശരി 12 ഡിഗ്രി സെൽഷ്യസായിരുന്നു. വരും ദിവസങ്ങളിൽ താപനിലയിൽ ക്രമാനുഗത കുറവുവരുമെന്നും രാജ്യം കടുത്ത തണുപ്പിലേക്ക് നീങ്ങുമെന്നും പ്രതീക്ഷിക്കുന്നു.
കാലാവസ്ഥാ സംഭവവികാസങ്ങൾ സൂക്ഷമമായി നിരീക്ഷിക്കാനും തൽസമയം അറിയാൻ ഔദ്യോഗിക വെബ്സൈറ്റ്, ആപ്ലിക്കേഷൻ, സോഷ്യൽ മീഡിയ അക്കൗണ്ടുകൾ എന്നിവ പിന്തുടരാനും കാലാവസ്ഥാ വകുപ്പ് അഭ്യർത്ഥിച്ചു.
മഴയിൽ വാഹനം ഓടിക്കുന്നവരുടെ ശ്രദ്ധക്ക്
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.