കുവൈത്ത് സിറ്റി: ഗൾഫ് രാജ്യങ്ങൾക്കൊപ്പം കുവൈത്തിലും വരുംദിവസങ്ങളിൽ തണുപ്പുവർധിക്കും. സൗദി അറേബ്യ, ബഹ്റൈൻ, ഖത്തർ, യു.എ.ഇ, ഒമാൻ, ഇറാഖ്, ജോർഡൻ, സിറിയ, ലെബനാൻ എന്നിവയുടെ ചില ഭാഗങ്ങൾക്കൊപ്പം കുവൈത്തിനെയും ഈ ആഴ്ച മേഖലയിൽ വീശുന്ന തണുപ്പ് സാരമായി ബാധിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷകൻ ഇസ്സ റമദാൻ വ്യക്തമാക്കി. ഈ രാജ്യങ്ങളിൽ ചിലതിന്റെ പർവതങ്ങളിൽ ഇതിനകം മഞ്ഞ് വീഴുന്നുണ്ടെന്നും റമദാൻ ‘എക്സ്’ പ്ലാറ്റ്ഫോമിലെ പോസ്റ്റിൽ അറിയിച്ചു.
ഞായറാഴ്ച ഉച്ചക്കുശേഷം മുതൽ താപനില ഗണ്യമായി കുറയുമെന്ന് പ്രതീക്ഷിക്കുന്നു. പർവതപ്രദേശങ്ങളിൽ കനത്ത മഞ്ഞുവീഴ്ച പ്രതീക്ഷിക്കുന്നതായും അദ്ദേഹം വിശദീകരിച്ചു. പ്രദേശത്ത് അതിശൈത്യ തരംഗങ്ങൾ വർധിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് ഈ കാലാവസ്ഥാ പ്രതിഭാസം ഉണ്ടാകുന്നത്. ഇത് ജനങ്ങളിൽ വ്യത്യസ്തമായ പ്രത്യാഘാതങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്. ഉയർന്ന പ്രദേശങ്ങളിൽ, പ്രത്യേകിച്ച് മഞ്ഞുവീഴ്ച പ്രതീക്ഷിക്കുന്ന സ്ഥലങ്ങളിൽ താമസിക്കുന്നവർ താപനിലയിലെ പെട്ടെന്നുള്ള മാറ്റങ്ങൾക്കും തയാറാകണമെന്നും മുൻകരുതൽ നടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം സൂചിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.