സിവിൽ ഏവിയേഷൻ സഹകരണം; ഡി.ജി.സി.എ ചെയർമാൻ ഇന്ത്യൻ പ്രതിനിധിയുമായി കൂടിക്കാഴ്ച നടത്തി

കുവൈത്ത് സിറ്റി: ഇന്ത്യയുടെ സിവിൽ ഏവിയേഷൻ അതോറിറ്റി അണ്ടർസെക്രട്ടറി അസംഗ്‌ബ ചുബയുമായി കുവൈത്ത് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡി.ജി.സി.എ) ചെയർമാൻ ശൈഖ് ഹുമൂദ് മുബാറക് അൽ ഹുമൂദ് അസ്സബാഹ് കൂടിക്കാഴ്ച നടത്തി.

സിവിൽ ഏവിയേഷൻ രംഗത്ത് സഹകരണ ബന്ധം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായായിരുന്നു കൂടിക്കാഴ്ച. മലേഷ്യൻ തലസ്ഥാനമായ ക്വാലാലംപൂരിൽ നടന്ന ഐ.സി.എ.ഒയുടെ എയർ സർവിസസ് നെഗോഷ്യേഷൻ (ഐ.സി.എ.എൻ-2024) പരിപാടിക്കിടെ നടന്ന കൂടിക്കാഴ്ചയിൽ യോഗത്തിന്റെ മിനിറ്റുകളിൽ ഒപ്പുവെച്ചതായും പ്രവർത്തന പ്രക്രിയ വർധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട ആവശ്യങ്ങൾ വേഗത്തിൽ നടപ്പാക്കാൻ തീരുമാനിച്ചതായും ശൈഖ് ഹുമൂദ് പറഞ്ഞു.

ലോകമെമ്പാടുമുള്ള സിവിൽ ഏവിയേഷൻ അതോറിറ്റികളുടെയും അന്താരാഷ്ട്ര സംഘടനകളുടെയും പ്രതിനിധികളും മുതിർന്ന ഉദ്യോഗസ്ഥരും പങ്കെടുത്ത സമ്മേളനം വെള്ളിയാഴ്ച സമാപിച്ചു.

Tags:    
News Summary - Civil Aviation Cooperation- DGCA Chairman met with Indian representative

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.