കുവൈത്തിൽ ചർച്ചുകൾ പ്രവർത്തിക്കും; അടച്ചത്​ ഹോളി ഫാമിലി കത്തീഡ്രൽ മാത്രം

കുവൈത്ത്​ സിറ്റി: കുവൈത്തിൽ ക്രൈസ്തവ ദേവാലയങ്ങള്‍ രണ്ടാഴ്ച അടച്ചിടുമെന്ന വാർത്ത ശരിയല്ലെന്ന്​ അധികൃതർ. ജീവനക്കാരന്​ കോവിഡ്​ സ്ഥിരീകരിച്ചത്​ കൊണ്ട്​ ആരോഗ്യ സുരക്ഷ മുൻനിർത്തി സിറ്റിയിലെ കത്തോലിക്കാ ഹോളി ഫാമിലി കത്തീഡ്രൽ, പാരിഷ്​ ഒാഫിസ്​ പ്രവർത്തനം മാത്രമാണ്​ ഏപ്രിൽ 15 മുതൽ രണ്ടാഴ്​ചത്തേക്ക്​ അടക്കുന്നത്​.

സിറ്റി കത്തിഡ്രല്‍ അടച്ച സാഹചര്യത്തില്‍ അവിടെ ശനിയാഴ്ച നടത്താന്‍ തീരുമാനിച്ചിരുന്ന കുട്ടികളുടെ ആദ്യകുര്‍ബ്ബാന സ്വീകരണം അന്നേ ദിവസം തന്നെ അഹ്‌മദി ഔര്‍ ലേഡി ഓഫ് അറേബ്യായില്‍ നടത്താനും അധികൃതര്‍ തീരുമാനിച്ചിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.