കെ.എം.സി.സി സ്വീകരണത്തിൽ ഡോ.എം.കെ. മുനീർ എം.എൽ.എ സംസാരിക്കുന്നു
കുവൈത്ത് സിറ്റി: എ.ഐ കാമറ ഉൾപ്പെടെയുള്ള വിഷയങ്ങളിലുള്ള അഴിമതി ആരോപണങ്ങളിൽ വിശദീകരണം നൽകാൻ മുഖ്യമന്ത്രി പിണറായി വിജയൻ തയാറാകണമെന്ന് ഡോ.എം.കെ. മുനീർ എം.എൽ.എ ആവശ്യപ്പെട്ടു. ഹ്രസ്വ സന്ദർശനാർഥം കുവൈത്തിലെത്തിയ മുനീറിന് കുവൈത്ത് കെ.എം.സി.സി സംസ്ഥാന കമ്മിറ്റി നൽകിയ സ്വീകരണത്തിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
കുവൈത്ത് കെ.എം.സി.സി സംസ്ഥാന പ്രസിഡൻറ് ഷറഫുദ്ദീൻ കണ്ണേത്ത് അധ്യക്ഷത വഹിച്ചു. മുൻ ജനറൽ സെക്രട്ടറി സിറാജ് എരഞ്ഞിക്കൽ ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റി നേതാക്കളായ ഹാരിസ് വള്ളിയോത്ത്, ഫാസിൽ കൊല്ലം, ഹമീദ് മൂടാൽ, സലാം പട്ടാമ്പി, അബ്ദു കടവത്ത് എന്നിവർ സംസാരിച്ചു. വിവിധ ജില്ല-മണ്ഡലം നേതാക്കളും പ്രവർത്തകരും സംബന്ധിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി എം.കെ. അബ്ദുറസാഖ് പേരാമ്പ്ര സ്വാഗതവും ട്രഷറർ എം.ആർ. നാസർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.