കുവൈത്ത് സിറ്റി: മുഖ്യമന്ത്രി പിണറായി വിജയൻ കുവൈത്തിൽ. രണ്ടു ദിവസത്തെ സന്ദർശനത്തിനായെത്തിയ മുഖ്യമന്ത്രിക്കൊപ്പം ചീഫ് സെക്രട്ടറി ഡോ. എ. ജയതിലക് ഐ.എ.എസും കുവൈത്തിലെത്തി. രാവിലെ കുവൈത്തിലെത്തിയ മുഖ്യമന്ത്രിയെ ഇന്ത്യൻ എംബസി, ലോക കേരള സഭ, മലയാളം മിഷന് പ്രതിനിധികൾ ചേർന്നു സ്വീകരിച്ചു.
ഇന്ന് കുവൈത്തിലെ പ്രമുഖരുമായി കൂടിക്കാഴ്ച നടത്തും. വെള്ളിയാഴ്ച വൈകീട്ട് മൻസൂരിയ അൽ അറബി സ്പോർട്സ് ക്ലബ് സ്റ്റേഡിയത്തിൽ ഒരുക്കുന്ന സ്വീകരണ പരിപാടിയിൽ കുവൈത്ത് മലയാളികളെ അഭിസംബോധന ചെയ്യും. പ്രവാസികൾക്കായി സര്‍ക്കാര്‍ ഒരുക്കിയ പദ്ധതികൾ വിശദീകരിക്കുക, മലയാളികളെ നേരിൽ കാണുക എന്നിവയാണ് സന്ദർശന ലക്ഷ്യം.
ഗൾഫ് പര്യടനത്തിന്റെ ഭാഗമായി ബഹ്റൈൻ, ഒമാൻ, ഖത്തർ എന്നിവിടങ്ങളിലെ സന്ദർശന ശേഷമാണ് മുഖ്യമന്ത്രി കുവൈത്തിലെത്തുന്നത്. കുവൈത്തിൽ നിന്ന് മുഖ്യമന്ത്രി യു.എ.ഇലേക്ക് തിരിക്കും. ശനി, ഞായർ ദിവസങ്ങളിൽ യു.എ.ഇയിലെ വിവിധ പരിപാടികളിൽ പങ്കെടുക്കും.
മുഖ്യമന്ത്രിപദം ഏറ്റെടുത്തതിന് ശേഷം ആദ്യമായാണ് പിണറായി വിജയൻ കുവൈത്തിൽ എത്തുന്നത്. പ്രവാസികൾക്കായി സര്‍ക്കാര്‍ ഒരുക്കിയ പദ്ധതികൾ വിശദീകരിക്കുക, മലയാളികളെ നേരിൽ കാണുക എന്നിവയാണ് സന്ദർശന ലക്ഷ്യം. സ്വീകരണത്തോട് അനുബന്ധിച്ച് മൻസൂരിയ അൽ അറബി സ്പോർട്സ് ക്ലബ് സ്റ്റേഡിയത്തിൽ ഗാനസന്ധ്യയും ഒരുക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.